Ipl

ടെൻഷൻ ഒകെ നിങ്ങൾ ആരാധകർക്ക് അല്ലെ, ഒരിക്കലും അയാളെ എഴുതി തള്ളരുത് വിരോധികളെ

ജോസ് ജോർജ് 

യു.എ.ഈ മണ്ണിൽ നടന്ന 2020 പ്രീമിയർ ലീഗ് സീസൺ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ മറക്കാനിടയില്ല. അതിശക്തമായ ചൂടിൽ ഫിറ്റസ്റ് ക്രിക്കറ്റർ എന്ന വിശഷണം അർഹിക്കുന്ന ധോനി ഉൾപ്പടെ ഉള്ളവർ വലഞ്ഞ കാഴ്ച ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ധോണിയുടെ ബുദ്ധിമുട്ട് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ അവർക്ക് കരച്ചിൽ അടക്കാനായില്ല. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ നടന്ന സീസൺ ലീഗിന്റെ ആദ്യ പാദം ഇന്ത്യയിൽ അവസാനിക്കുമ്പോൾ ചെന്നൈ പോയിന്റ് പട്ടികയിൽ മുന്നിലായിരുന്നു . പക്ഷെ അപ്രതീക്ഷിതമായി കോവിഡ് വെല്ല്ലുവിളി വരുകയും ബാക്കി സീസൺ യു.എ.ഈയിൽ നടത്താൻ തീരുമാനിക്കുകയും ചെയ്തു.

ചെന്നൈ ഫാൻസ്‌ പഴയ ദുരന്തം ഓർത്തു. പക്ഷെ ഒരിക്കൽ തോറ്റ് മടങ്ങിയ മണ്ണിൽ ധോണിയും കുട്ടികളും മടങ്ങിയത് പൊൻകിരീടവും ആയിട്ടാണ്.ഫൈനലിലെ വിജയത്തിന് ശേഷം പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ധോണിയോട് ചോദിച്ചു; ചെന്നൈ ടീമിൽ നിങ്ങൾ ഉപേക്ഷിച്ച്‌ പോകുന്ന ആ പൈതൃകതേക്കുറിച്ച്( ധോണി അടുത്ത സീസണിൽ കാണില്ല എന്നാണ് ഹർഷ ഉദേശിച്ചത്) ചിരിയോടെ ധോണി പറഞ്ഞു – well i still haven’t left behind ( ഞാൻ ഇതുവരെ ഒന്നും അവസാനിപ്പിച്ചിട്ടില്ല)

ഈ സീസണിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന രണ്ട് ടീമുകൾ ആണെങ്കിലും ലോകം മുഴുവൻ കാത്തിരുന്ന ഒരു ക്ലാസിക് പോരാട്ടമായിരുന്നു ചെന്നൈ- മുംബൈ മത്സരം. എല്ലാ കാലത്തും ത്രില്ലിംഗ് ഫിനിഷുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പോരാട്ടത്തിൽ ചെന്നൈയെ രക്ഷിക്കാൻ ആ 40 വയസുള്ള മനുഷ്യൻ തന്നെ വേണ്ടി അന്ന്. പണ്ട് ഹർഷയോട് പറഞ്ഞ ഉത്തരത്തിന് ” ഇനി ഇയാളെ കൊണ്ട് പറ്റില്ല” എന്ന് പറഞ്ഞ് കളിയാക്കിയവർ പറയുന്നു ” ഇങ്ങനെ ഒകെ ഫിനിഷ് ചെയ്യാൻ ഇയാളെ കൊണ്ടേ പറ്റു”.

ഈ പ്രായത്തിൽ ഇനി ഇയാളെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് തോന്നിയത് കൊണ്ടാവും 20-ാം ഓവറിൽ ഉനദ്കട്ടിനെതിരെ 427 സ്‌ട്രൈക്ക് റൈറ്റുള്ള ധോണി ഒരുവശത്ത് നിൽക്കെ രോഹിതിനെപ്പോലെ മികച്ചൊരു നായകൻ ഉനദ്കട്ടിനെ തന്നെ ധോണിക്ക് എതിരെ വിട്ടത്. പഴയ കടം തീർക്കാൻ പറ്റിയ അവസരം എന്ന് ഉനദ്കട്ടിനും തോന്നിക്കാണും. രോഹിതിന്റെ കണക്കുകൂട്ടൽ പോലെത്തന്നെ അവസാന ഓവറുകളിൽ വമ്പനടിയുമായി കത്തിനിന്ന ഡൈ്വൻ പ്രിട്ടോറിയസിനെ വിക്കറ്റിനു മുന്നിൽകുരുക്കി ഉനദ്കട്ടിന് സാധിച്ചു.

അടുത്തത് ബ്രാവോ, തന്റെ ദൗത്യം പോലെ തന്നെ സിംഗിൾ ഇട്ട് ധോണിക്ക് സ്ട്രൈക്ക് കൈമാറി. ഈ വയസൻ എന്ത് ചെയ്യാനാ എന്ന് ചിന്തിച്ചവർക്കിട്ടുള്ള അടിയായിരുന്നു അടുത്ത ബോൾ ലോങ്ഓണിലൂടെ ഗാലറിയിലേക്ക് പറത്തിയ ധോണിയുടെ കണ്ണുകളിങ്ങനെ പറയുന്നുണ്ടായിരുന്നു ” കനൽ കെട്ടിട്ടില്ലെങ്കിൽ പോലും”. അടുത്ത പന്ത് സ്‌ളോ ബൗൺസറായിരുന്നു. എന്നാൽ, ഫൈൻ ലെഗിലൂടെ ധോണി ബൗണ്ടറി കടത്തി.

ഇരുപതാം ഓവറിൽ ധോണിയുടെ നേർക്കെറിഞ്ഞ എറിഞ്ഞ ഏറ്റവും മികച്ച ബൗൾ ആയിരുന്നു അടുത്തത്. വമ്പനടി നടന്നില്ലെങ്കിലും ക്രീസിനിടയിലെ അസാമാന്യ ഓട്ടത്തിലൂടെ രണ്ടു റൺസെടുത്ത് ധോണി വിജയലക്ഷ്യം നാലാക്കി കുറച്ചു. . ലെഗ് സ്റ്റംപ് ലക്ഷ്യംവച്ച് ഉനദ്കട്ട് എറിഞ്ഞ യോർക്കർ അനായാസം ധോണി ഷോർട്ട് ഫൈൻ ലെഗിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു. വിജയരവങ്ങൾക്കിടയിൽ ഓടിയെത്തിയ ജഡേജയുടെ ആഘോഷത്തിൽ എല്ലാം ഉണ്ടായിരുന്നു, കൈ കൂപ്പി ജഡേജ പറഞ്ഞു ” എന്റെ മഹി ഭായ് നിങ്ങൾ തന്നെയാണ് നായകൻ “.

ഇപ്പോൾ ഉള്ള ചെറുപ്പക്കാരോട് അവരെക്കാൾ ആവേശത്തിൽ മത്സരിക്കുന്ന ധോണിയും അവസാന ഓവർ ഫിനിഷിങ്ങും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായിരിക്കുന്നു;  ഒന്നേ പറയാൻ ഒള്ളു

ക്രിക്കറ്റിലെ അടിസ്ഥാന തത്വം- It doesn’t matter how you start, finish it like a Dhoni

Latest Stories

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..