T20 World Cup 2024: ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ ആരു നയിക്കും?; വ്യക്തമാക്കി ജയ് ഷാ

മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും ടി20 ഭാവിയെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ടി20 ലോകകപ്പില് ആറ് മാത്രം ശേഷിക്കെ രോഹിത് തന്നെയായിരിക്കുമോ ടീമിന്റെ നായകനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഈ ചര്‍ച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.

ഇന്ത്യയെ ആര് നയിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത നല്‍കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ടി20 ലോകകപ്പിന് ഇനിയും ആറ് ഏഴ് മാസമെങ്കിലും സമയമുണ്ട്. ജൂണിലാണ് ലോകകപ്പ് നടക്കുന്നത്. ഇതിന് മുമ്പ് ഐപിഎല്ലും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ തീരുമാനം എടുക്കാറായിട്ടില്ല- ജയ് ഷാ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ സാഹചര്യം യുവതാരങ്ങള്‍ക്ക് പരിചയമുള്ളതല്ല. അതുകൊണ്ടുതന്നെ യുവതാരങ്ങളെ കണ്ണടച്ച് വിശ്വസിച്ച് മുന്നോട്ട് പോവാന്‍ ഇന്ത്യ ഒന്ന് അറച്ചേക്കും.

2022 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇന്ത്യയുടെ ടി20 ടീമില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 ഐ, ഏകദിന പരമ്പരകളിലും ഇരുവരും കളിക്കുന്നില്ല.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ