ടി20 ലോകകപ്പ് 2024: സെമിയില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടല്ലാതെ മറ്റൊരു എതിരാളി കൂടി, ആശങ്ക

ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരെ സൂപ്പര്‍ 8ല്‍ തകര്‍ത്തെന്നുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മറുവശത്ത് ഇംഗ്ലണ്ടിന് എതിരാളികള്‍ വെല്ലുവിളി ഉയര്‍ത്തി. സൂപ്പര്‍ 8ല്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെയും അമേരിക്കയെയും തോല്‍പ്പിച്ച് സെമിയിലേക്ക് യോഗ്യത നേടി.

ഇന്ത്യ-ഇംഗ്ലണ്ട് സെമിയില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രവചനമുണ്ട്. കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് മഴ 60 ശതമാനവും മത്സരത്തെ ബാധിക്കും. പ്രാദേശിക സമയം രാവിലെ 10:30 ന് 33% ആണ് മഴ സാധ്യത പ്രവചനം, ഉച്ചയ്ക്ക് 1 മണിക്ക് ഇത് 59% ആയി ഉയരും. മഴ വൈകുന്നത് കളിക്കാരെയും ആരാധകരെയും നിരാശരാക്കും.

അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക മത്സരത്തിന് റിസര്‍വ് ഡേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ഡേയില്ല. അതുകൊണ്ടുതന്നെ മഴ കളിക്കുകയും മത്സരം പൂര്‍ണ്ണമായും നടക്കാതെ വരികയും ചെയ്താല്‍ അത് വലിയ തിരിച്ചടിയായി മാറും. മത്സരഫലം മഴ തീരുമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ ജയ പരാജയങ്ങള്‍ മാറി മറിയും.

2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പില്‍ ട്രോഫി നേടിയിട്ടില്ല. ടി20 ലോകകപ്പില്‍ ഇരുടീമുകളും ആറ് തവണ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 4-2ന് മുന്നിലാണ്. എന്നാല്‍ 2022ലെ ഏക സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്