ടി20 ലോകകപ്പ് 2024: ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗില്‍ക്രിസ്റ്റ്, ഇന്ത്യയില്ല പാകിസ്ഥാനും!

ഇത്തവണത്ത ടി20 ലോകകപ്പ് ഫൈനലിസ്റ്റുകള്‍ ആരൊക്കെയാണെന്നതില്‍ തന്റെ പ്രവചനം നടത്തി ഓസ്ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. ഓസ്ട്രേലിയ ഫൈനലില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറഞ്ഞ ഗില്‍ക്രിസ്റ്റ് എതിരാളികളായി ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ ടീമുകളെയൊന്നുമല്ല പരിഗണിച്ചതെന്നാണ് ശ്രദ്ധേയം.

ന്യൂസിലാന്‍ഡാവും ഓസ്ട്രേലിയയുടെ എതിരാളികളെന്നാണ് ഗില്‍ക്രിസ്റ്റിന്റെ പ്രവചനം. എല്ലാ സീസണിലുമുള്ളതുപോലെ നിശബ്ദരായി വന്ന് ഞെട്ടിക്കുന്ന പ്രകടനം നടത്തുന്നവരാണ് ന്യൂസിലാന്‍ഡ്. ഇത്തവണയും അതുണ്ടാവുമെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്.

കെയ്ന്‍ വില്യംസനാണ് ന്യൂസിലാന്‍ഡിനെ നയിക്കുന്നത്്. ഇത്തവണ ഭേദപ്പെട്ട താരനിരയോടെയാണ് കിവീസ് വരുന്നത്. ഇത്തവണ പ്രവചനം നടത്തിയവരി ഭൂരിഭാഗം ആളുകളും ഓസ്ട്രേലിയയുടെ ഫൈനല്‍ സാന്നിധ്യം പ്രവചിച്ചിട്ടുണ്ട്.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ള ഗ്ലെന്‍ മാക്സ്‌വെല്‍, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിണിസ്, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ് എന്നിവരാണ് ഓസീസിന്റെ തുറുപ്പുചീട്ടുകള്‍.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം