ടി20 ലോക കപ്പ്: ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച് 12 താരങ്ങള്‍

ഐപിഎല്‍ 15ാം സീസണ്‍ അവസാനിക്കുന്നതോടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നിലേക്ക് എത്തുന്ന അടുത്ത വസന്തം വരാനിരിക്കുന്ന ടി20 ലോക കപ്പാണ്. ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോക കപ്പ് ഈ വര്‍ഷം ഒക്ടോബന്‍ നവംബര്‍ മാസങ്ങളിലായിട്ടാണ് നടക്കുക. ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം ഐപിഎല്‍ എന്നത് ലോക കപ്പ് സ്ഥാനമുറപ്പിക്കാനുള്ള പോരാട്ടം കൂടിയാണ്.

ഐപിഎല്‍ സീസണ്‍ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ ആരൊക്കെ ടീമിലേക്ക് എത്തുമെന്നതില്‍ ഏകദേശമൊരു ചിത്രം പാതി തെളിഞ്ഞെന്ന് പറയാം. അത്തരത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച 10 താരങ്ങള്‍ ഇവരാണ്. ഇതില്‍ പുതുമുഖങ്ങള്‍ ഒന്നും സ്ഥാനം പിടിച്ചിട്ടില്ലെങ്കിലും സൂപ്പര്‍ ഓള്‍റൗണ്ടറുടെ തിരിച്ചുവരവ് പ്രതീക്ഷയാണ്.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ടീമില്‍ സ്ഥാനം കണ്ടെത്തി എന്ന് ഉറപ്പിക്കാവുന്നവര്‍. ഇതില്‍ രാഹുലും പാണ്ഡ്യയും ചാഹലും ഷമിയും ഐപിഎല്ലില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബാക്കിയുള്ളവരുടെ വരവ് അനുഭവ സമ്പത്തിന്റെയും സീനിയോരിറ്റിയും പേരിലാണെന്ന് പറയാം.

ഐപിഎല്ലിലെ പ്രകടനം കൊണ്ടുമാത്രം ‘സൂപ്പര്‍’ സീനിയേഴ്‌സിനെ എഴുതി തള്ളുന്ന പാരമ്പര്യം ഇന്ത്യന്‍ ക്രിക്കറ്റിന് ഇല്ല എന്നുള്ളതാണ്, രോഹിത്, ബുംറ, കോഹ്‌ലി, ജഡേജ താരങ്ങളെ സംരക്ഷിക്കുന്നത്. ഇവരെ മാറ്റി നിര്‍ത്തിയുള്ള ഒരു മത്സരം ആരാധകര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല.

ശിഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ദീപക് ചഹാര്‍, ആര്‍ അശ്വിന്‍ തുടങ്ങിയ താരങ്ങളുടെ വരവ് നിലവിലത്തെ സാഹചര്യത്തില്‍ സെലക്ടര്‍മാരെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഉമ്രാന്‍ മാലിക്ക് അടക്കമുള്ള പുതുമുഖങ്ങളുടെ കാര്യവും അങ്ങനെ തന്നെ.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം