എന്തുകൊണ്ട് മൂന്നാം നമ്പരില്‍ സൂര്യകുമാറിനെ ഇറക്കി?, ക്രിക്കറ്റ് ലോകത്തിന്റെ മനംനിറച്ച് കോഹ്‌ലിയുടെ മറുപടി

ടി 20 ലോക കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയയെ 9 വിക്കറ്റിന് തകര്‍ത്താണ് സെമി കാണാതെ പുറത്തായ ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത്. രവി ശാസ്ത്രിയുടെ പരിശീലകനായുള്ള അവസാനത്തേതും കോഹ്‌ലിയുടെ ടി20 നായകനായുള്ള അവസാനത്തെയും മത്സരമായിരുന്നു ഇത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയമുറപ്പിച്ച സമയത്ത് മൂന്നാമനായി ബാറ്റിംഗിനറങ്ങാന്‍ അവസരം ലഭിച്ചിട്ടും കോഹ്‌ലി അതിന് മുതിര്‍ന്നില്ല. പകരം സൂര്യകുമാര്‍ യാദവിനെയാണ് ആ സ്ഥാനത്ത് ഇറക്കിയത്. അതിന് കോഹ്‌ലി പറഞ്ഞ കാരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

‘ഈ ലോക കപ്പില്‍ സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിച്ചില്ല. ഇത് അവന്റെ ആദ്യ ലോക കപ്പാണ്. ഈ ലോക കപ്പില്‍ നിന്നും നല്ല ഓര്‍മ്മകള്‍ കിട്ടാനാണ് അവന് അവസരം നല്‍കിയത്’ കോഹ്‌ലി മത്സരശേഷം പറഞ്ഞു.

He Calmed My Emotions On That Day: Suryakumar Yadav Thanks Virat Kohli For  Giving Him The No.3 Spot In His Debut Series

മത്സരത്തില്‍ സൂര്യകുമാര്‍ 19 പന്തില്‍ 4 ഫോര്‍ സഹിതം 25 റണ്‍സ് നേടി പുറത്താകാതെ നിന്നു രാഹുലിനൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നമീബിയ മുന്നോട്ടുവെച്ച 133 റണ്‍സിന്റെ വിജയലക്ഷ്യം 28 ബോള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

രോഹിത് 37 ബോളില്‍ രണ്ട് സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയില്‍ 56 റണ്‍സെടുത്തു. രാഹുല്‍ 36 ബോളില്‍ രണ്ട് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 54 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ