ഒരല്പം പോലും ദുഃഖം വേണ്ട പാകിസ്ഥാന്‍, കാരണം നിങ്ങള്‍ തോറ്റു പോയത് ഒരു ചാമ്പ്യന്‍ ടീമിനോടാണ്!

ആദ്യ ബാറ്റിംഗ് ദുഷ്‌കരമായ ദുബായിലെ പിച്ചില്‍ ടോസ് നേടി എതിരാളികളെ ബാറ്റിംഗിന് വിടുവാന്‍ തീരുമാനിച്ച ഫിഞ്ചിനെ നോക്കി ചിരിച്ചു കൊണ്ട് കൂള്‍ ആയി റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടിരുന്ന ബാബര്‍ അസമും റിസ്വാനും

കൂറ്റനടിക്കാര്‍ ആയ ആസിഫും , ഷോയിബ് മാലിക്കും സ്‌കോര്‍ കാര്‍ഡ് ചലിപ്പിക്കാനാകാതെ പുറത്തായെങ്കിലും അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന രീതിയില്‍ ഓസിസ് ബോളര്‍മാരെ തല്ലിച്ചതയ്ക്കുന്ന ഫാഖാര്‍ സമാനും റിസ്വാനും

സ്റ്റാര്‍ക്കിനെയൊക്കെ സ്‌കൂള്‍ കുട്ടിയെ എന്നോണം ട്രീറ്റ് ചെയ്ത ഫാഖാറിന്റെ ആ കില്ലിംഗ് ആറ്റിറ്റ്യൂഡ് 177 എന്ന വിജയലക്ഷ്യം ഫിഞ്ചിന് നേരെ നീട്ടുമ്പോഴേ ബാബര്‍ അസം യുദ്ധം ജയിച്ചു കഴിഞ്ഞ നായകന്റെ മാനസിക അവസ്ഥയിലേക്ക് എത്തിയിരുന്നു.


അഫ്രീദിയുടെ ആദ്യ ഓവറില്‍ നേരിട്ട ആദ്യ ബോളില്‍ തന്നെ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ, സ്മിത്തും , മാക്സ്വെല്ലും , മാര്‍ഷും ഷടാബിന് വിക്കറ്റ് വലിച്ചെറിഞ്ഞു കൊടുത്തു കൂടാരം കയറിയതോടെ അസമിന്റെ പട ആഘോഷവും തുടങ്ങിയിരുന്നു!

എന്നാല്‍ ഗാലറിയില്‍ കൂടിയിരുന്ന ഓസ്ട്രേലിയന്‍ ആരാധകര്‍ക്ക് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു കാരണം ക്രീസില്‍ അപ്പോഴും അവരുടെ ധൂര്‍ത്തപുത്രന്‍ ഉണ്ടായിരുന്നു .. അയാള്‍ ശദാബിനെയും, ഹഫീസിനെയും, ഇമാമിനെയും സിക്‌സറുകള്‍ക്കു ശിക്ഷിച്ചു കൊണ്ട് അവരുടെ പ്രതീക്ഷകളെ ജ്വലിപ്പിച്ചു കൊണ്ട് ബാറ്റ് ചെയ്യുക ആയിരുന്നു ..

എന്നാല്‍ ബാറ്റിനും ബോളിനും ഇടയില്‍ വളരെ വ്യക്തമായ ഗാപ് ഉണ്ടായിരുന്നിട്ടും ‘ എഡ്ജ് ‘ ആണെന്നൊരു മിസ് ജഡ്ജിമെന്റില്‍ വാര്‍ണര്‍ , ശദാബിനു തന്റെ വിക്കറ്റ് സമ്മാനിച്ച് കൊണ്ട് തിരിഞ്ഞു നടക്കുമ്പോള്‍ ഓസ്ട്രേലിയന്‍ ആരാധകരും മത്സരം കൈവിട്ട അവസ്ഥ.

May be an image of 4 people, people playing sport and text

എന്നാല്‍ കഥ തുടങ്ങുന്നത് അവിടെ നിന്നാണ് . എന്ത് കൊണ്ടാണ് ട്വന്റി റാങ്കിംഗില്‍ താന്‍ 123 എന്ന താഴെക്കിടയില്‍ ഉള്ള റാങ്കില്‍ ആയതെന്നുള്ള കുഴക്കുന്ന ചോദ്യം, കാഴ്ചക്കാരുടെ മുന്നിലേക്ക് എറിഞ്ഞു തന്നിട്ട് അസാദ്ധ്യമായ കാല്‍ക്കുലേഷനോടെ ഒരു റണ്‍ ചെയ്സ് കെട്ടിപ്പടുക്കുന്ന മാര്‍ക്ക് സ്റ്റോയിന്‍സ് !


വൃഷ്ണത്തിന് കാന്‍സര്‍ ബാധിച്ചിട്ടും , വര്‍ണ അന്ധത ഉണ്ടായിട്ടും കരളുറപ്പ് കൊണ്ടും ഇച്ഛാശക്തി കൊണ്ടും അവയെല്ലാം തരണം ചെയ്തു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ദേശീയ ടീമില്‍ വരെ എത്തപ്പെട്ട മാത്യു വെയ്ഡ് എന്ന മനുഷ്യന്‍ താന്‍ പിന്നിട്ട വഴികളില്‍ കൂട്ടിനുണ്ടായിരുന്ന പോരാട്ടവീര്യത്തെ ഒരിക്കല്‍ കൂടെ കൂട്ടത്തില്‍ ചേര്‍ത്തതോടെ കളിയില്‍ നിന്നും പതിയെ പാകിസ്ഥാന്‍ മാഞ്ഞു പോകുന്ന അവസ്ഥ .

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞു കൊണ്ടിരുന്ന അഫ്രീദിയെ നിലം തൊടാതെ മൂന്ന് വട്ടം ഗാലറിയില്‍ എത്തിച്ച അയാളുടെ ആ ഷോ എങ്ങനെ മറക്കും
നോക്ക് ഔട്ട് മത്സരങ്ങളില്‍ പൂര്‍ണാവതാരം കൈക്കൊള്ളുന്ന ആ പഴയ ഓസ്ട്രേലിയ തിരിച്ചു വരുകയാണ്..


ഒരു ഓവര്‍ ബാക്കി നില്‍ക്കെ 5 നു 177. വെയ്ഡിന്റെയും , സ്റ്റോയ്നിസിന്റെയും , ഫാഖാറിന്റെയും , റിസ്വാന്റെയും , വര്ണരുടെയും ഗാലറിയെ തീ പിടിപ്പിച്ച ബാറ്റിംഗ് പ്രകടനങ്ങളെക്കാള്‍, ശദാബിന്റെ 4 വിക്കെറ്റ് നേട്ടത്തേക്കാള്‍, ബാബര്‍ അസമിന്റെ ക്ലാസ്സിക് ഡ്രൈവുകളേക്കാള്‍, അഫ്രീദിയുടെ അണ്‍ പ്ലേയബിള്‍ ഡെലിവറികളെക്കാള്‍,
എന്നെ ഏറെ ആകര്‍ഷിച്ചത് നിര്‍ണായകമായ സമയത്തു വെയ്ഡിന്റെ ക്യാച് കൈവിട്ട ഹസന്‍ അലിയെ ഷോയിബ് മാലിക് ആശ്വസിപ്പിക്കുന്നതും , ഹസനെ കാണികള്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ആണ്..

T20 WORLD CUP 2021: SEMI-FINAL-2: AUS VS PAK – Australia Vs Pakistan Preview and Head to Head records - Fantasy Sports King
എന്തും ഏതും കള്ളക്കണ്ണോടെ കാണുന്ന ഒരു സമൂഹത്തിനു മുന്നില്‍ ഒരൊറ്റ കൈയബദ്ധത്തിന്റെ പേരില്‍ ഇരയാക്കി ഇട്ടു കൊടുക്കാനുള്ളതല്ല ഒരു കളിക്കാരന്റെ ലൈഫ് എന്നുള്ളതിന്റെ കൃത്യമായ നിലപാട്. വെല്‍ പ്ലേയേഡ് പാകിസ്ഥാന്‍.. ഒരല്പം പോലും ദുഃഖം വേണ്ട കാരണം. നിങ്ങള്‍ തോറ്റു പോയതൊരു ചാമ്പ്യന്‍ ടീമിനോട് ആണ്.

എഴുത്ത്: സനല്‍ കുമാര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി