'തുറിച്ചുനോട്ട'ത്തിന് ശേഷം കോഹ്‌ലി പറഞ്ഞത്?; വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്

ബാംഗ്ലൂര്‍ നായകന്‍ കോഹ്ലിയും മുംബൈ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും ഗ്രൗണ്ടില്‍ കണ്ണുകള്‍ കൊണ്ട് പരസ്പരം കൊമ്പു കോര്‍ത്തത് കഴിഞ്ഞ ഐ.പി.എല്ലിലെ വൈറല്‍ കാഴ്ചയായിരുന്നു. ഓസീസിനെതിരായ ഇന്ത്യന്‍ ടീമില്‍ ഇടംലഭിക്കാത്തതിന്റെ ദേഷ്യം ബാറ്റുകൊണ്ട് തീര്‍ത്തപ്പോള്‍, ചെറുതായൊന്നു ഉരസി പ്രകോപിപ്പിക്കാനായിരുന്നു കോഹ്‌ലിയുടെ ശ്രമം. എന്നാല്‍ വിരട്ടലിനെ അതേനാണയത്തില്‍ തന്നെ നേരിട്ട സൂര്യകുമാര്‍ ടീമിനെ വിജയത്തിലെത്തിച്ചാണ് ക്രീസ് വിട്ടത്.

സംഭവം പിന്നീട് ഏറെ ചര്‍ച്ചയായി. എന്നാല്‍ മത്സരശേഷം തന്റെ പ്രകടനത്തെ കോഹ്‌ലി അഭിനന്ദിച്ചതായി സൂര്യകുമാര്‍ പറഞ്ഞു. “എല്ലാ മത്സരത്തിലും കോഹ്‌ലിയെ ഇത്തരത്തില്‍ ഊര്‍ജ്ജസ്വലനായി കണ്ടിട്ടുണ്ട്. ഐ.പി.എല്ലില്‍ ആണെങ്കിലും ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോഴാണെങ്കിലും അദ്ദേഹത്തിന്റെ ആക്രമണോത്സുകത എല്ലായ്‌പ്പോഴും ശ്രദ്ധേയമാണ്.”

After Facing Backlash For Liking Controversial Tweet, Suryakumar Yadav  Comments On Virat Kohli

“അവര്‍ക്ക് അത് ഒരു പ്രധാന മത്സരമായിരുന്നു. മത്സരശേഷം കോഹ്‌ലി സാധാരണ നിലയിലായി. നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് ഒന്നുമില്ല. ആ നിമിഷത്തിന്റെ ഒരു ചൂടു മാത്രമാണ്. ഇത് ഇത്രയധികം ചര്‍ച്ചയായതില്‍ ആശ്ചര്യമുണ്ട്” സൂര്യകുമാര്‍ യാദവ് പറഞ്ഞു.

മുംബൈ ഇന്നിംഗ്സിന്റെ 13ാം ഓവറിലായിരുന്നു സംഭവം. ഉജ്ജ്വല ഇന്നിംഗ്സുമായി ക്രീസിലുണ്ടായിരുന്ന സൂര്യകുമാര്‍ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ ആ ഓവറില്‍ മൂന്നു ബൗണ്ടറികള്‍ പായിച്ചു. ഇതോടെ സമ്മര്‍ദ്ദത്തിലായ കോഹ്ലി ഓവറിനു ശേഷം കണ്ണുരുട്ടി സൂര്യകുമാറിന്റെ സമീപത്തേക്ക് വരികയായിരുന്നു. കണ്ണുരുട്ടലിനെ അതേ നാണയത്തില്‍ നേരിട്ട സൂര്യകുമാര്‍ കോഹ്ലിയില്‍ നിന്ന് മുഖമെടുക്കാതെ ക്രീസില്‍ തന്നെ നില്ക്കുകയായിരുന്നു. തുടര്‍ന്ന് തകര്‍ത്തടിച്ച് 79 റണ്‍സോടെ പുറത്താകാതെ നിന്ന് സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്‍പിയായി.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍