'എനിക്ക് വേണ്ടിയാണ് കോഹ്‌ലി അങ്ങനെ ചെയ്തത്'; വെളിപ്പെടുത്തി സൂര്യകുമാര്‍

ടി20 ലോക കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയയെ 9 വിക്കറ്റിന് തകര്‍ത്താണ് സെമി കാണാതെ പുറത്തായ ഇന്ത്യ നാട്ടിലേക്ക് മടങ്ങിയത്. രവി ശാസ്ത്രിയുടെ പരിശീലകനായുള്ള അവസാനത്തേതും കോഹ്ലിയുടെ ടി20 നായകനായുള്ള അവസാനത്തെയും മത്സരമായിരുന്നു ഇത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയമുറപ്പിച്ച സമയത്ത് മൂന്നാമനായി ബാറ്റിംഗിനറങ്ങാന്‍ അവസരം ലഭിച്ചിട്ടും കോഹ്ലി അതിന് മുതിര്‍ന്നില്ല. പകരം സൂര്യകുമാര്‍ യാദവിനെയാണ് ആ സ്ഥാനത്ത് ഇറക്കിയത്. ഇപ്പോഴിതാ ആ സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍.

‘പുറം വേദനയെത്തുടര്‍ന്ന് ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ കളിക്കാനായിരുന്നില്ല. ഇത് എന്നെ വളരെ നിരാശനാക്കിയിരുന്നു. അതിനാല്‍ ഒരു ടി20 ലോക കപ്പ് മത്സരം കൂടി കളിക്കണമെന്ന് ഉണ്ടായിരുന്നു. ഞാന്‍ അരങ്ങേറ്റം നടത്തിയ ശേഷം എനിക്കായി ബാറ്റിംഗ് പൊസിഷന്‍ വിട്ടുതരാന്‍ കോഹ്‌ലി തയ്യാറായിരുന്നു.’

He Calmed My Emotions On That Day: Suryakumar Yadav Thanks Virat Kohli For  Giving Him The No.3 Spot In His Debut Series

‘ഇംഗ്ലണ്ടിനെതിരേ എന്നെ മൂന്നാം നമ്പറിലിറക്കിയപ്പോള്‍ അദ്ദേഹം നാലാം നമ്പറിലാണിറങ്ങിയത്. ടി20 ലോക കപ്പിലും ഇത് തന്നെയാണ് നടന്നത്. എന്നോട് മൂന്നാം നമ്പറിലിറങ്ങാന്‍ പറഞ്ഞു. എനിക്ക് വലിയ സന്തോഷമാവുകയും ആസ്വദിച്ച് കളിക്കുകയും ചെയ്തു. ആ മത്സരത്തില്‍ ഞാന്‍ നോട്ടൗട്ട് ആയിരുന്നു’ സൂര്യകുമാര്‍ പറഞ്ഞു.

ഈ ലോക കപ്പില്‍ സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിച്ചില്ലെന്നും ഈ ലോക കപ്പില്‍ നിന്നും നല്ല ഓര്‍മ്മകള്‍ കിട്ടാനാണ് അവന് അവസരം നല്‍കിയതെന്നും കോഹ്ലി ആ മത്സരശേഷം പറഞ്ഞിരുന്നു. മത്സരത്തില്‍ സൂര്യകുമാര്‍ 19 പന്തില്‍ 4 ഫോര്‍ സഹിതം 25 റണ്‍സ് നേടി പുറത്താകാതെ നിന്നു രാഹുലിനൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ