മുംബൈയുടെ തലവേദന ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്‍റേയും, ലോക കപ്പ് മുന്നൊരുക്കത്തില്‍ തിരിച്ചടി

ഐപിഎല്ലിനിടെ പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയും നഷ്ടമായേക്കുമെന്ന് വിവരം. സൂര്യകമാറിന്റെ പരിക്ക് സാരമുള്ളതാണെന്ന് ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു മെമ്പര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പരിക്കേറ്റ താരം അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നു.

‘അവന്റെ പരിക്ക് അല്‍പ്പം ഗൗരവുമുള്ളതാണ്. വിശ്രമം ആവശ്യമാണ്. ഈ സമയത്തെ അവസ്ഥ നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടീം തിരഞ്ഞെടുപ്പിന് അവനെ ലഭ്യമായേക്കില്ല. അവന്റെ മടങ്ങിവരവില്‍ തിടുക്കം കാട്ടി സാഹസത്തിന് മുതിരാന്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ല.’

‘ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിയാലേ അവന്റെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് കൃത്യമായി പറയാനാവു. അതിനനുസരിച്ചാവും മറ്റ് കാര്യങ്ങള്‍. ടി20 ലോകകപ്പിലെ പ്രധാന താരങ്ങളിലൊരാളായതിനാല്‍ ശ്രദ്ധയോടെയാണ് അവന്റെ ഫിറ്റ്നസ് കാര്യങ്ങള്‍ നോക്കുക’ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു മെമ്പര്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.

നാലാം നമ്പരില്‍ ഏറെ വിശ്വസ്തനായ സൂര്യകുമാറിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാവും. ഇത് വരുന്ന ടി20 ലോക കപ്പിനുള്ള ഇന്ത്യയുടെ ഒരുക്കത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇത്തവണ ഐപിഎല്ലില്‍ മുംബൈ നിരയില്‍ ഭേദപ്പെട്ട് നിന്നത് സൂര്യകുമാര്‍ മാത്രമാണ്. എട്ട് മത്സരത്തില്‍ നിന്ന് 43.29 ശരാശരിയില്‍ 303 റണ്‍സാണ് താരം നേടിയത്. ഇതില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ