ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തനിക്ക് ഒരുപാട് മെസേജുകൾ അയക്കാറുണ്ടെന്ന് ബോളിവുഡ് നദി ഖുഷി മുഖർജി വെളിപ്പെടുത്തിയിരുന്നു. ഒരുപാട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ തനിക്ക് പിറകെയുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് സൂര്യകുമാർ യാദവുമായുള്ള ബന്ധത്തെക്കുറിച്ച് ഖുഷി പ്രതികരിച്ചത്.
സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി ഖുഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞങ്ങൾക്ക് സുഹൃത്തുക്കളായി സംസാരിക്കാൻ പാടില്ലേ?’ എന്നാണ് ഖുഷിയുടെ പ്രതികരണം. തന്റെ വാക്കുകൾ തെറ്റായി പ്രചരിപ്പിച്ചെന്നും ഇൻസ്റ്റഗ്രാം ആരോ ഹാക്ക് ചെയ്തെന്നും ഖുഷി മാധ്യമങ്ങളോടു പ്രതികരിച്ചു.
അടുത്ത കാലത്തൊന്നും സൂര്യയോട് സംസാരിച്ചിട്ടില്ലെന്നും വിവാദത്തിനു ശേഷവും ചാറ്റ് ചെയ്തിട്ടില്ലെന്നും ഖുഷി കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ കുറിച്ച് സൂര്യകുമാർ യാദവ് ഇത് വരെ പ്രതികരിച്ചിട്ടില്ല.