പെട്ടെന്ന് മറ്റൊന്നും ആലോചിക്കാതെ 5 സെക്കൻഡ് ഞാൻ ആ ചിത്രത്തിൽ തന്നെ നോക്കിയിരുന്നു, പിന്നീട് ആ സത്യം മനസിലാക്കി; വലിയ വെളിപ്പെടുത്തലുമായി സ്റ്റുവർട്ട് ബ്രോഡ്

ഇന്നലെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനായി പ്രഖ്യാപിച്ച ടെസ്റ്റ് ടീമിൽ തന്റെ പേര് തിരയാൻ അഞ്ച് സെക്കൻഡ് ചെലവഴിച്ചതായി മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു. ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ പരമ്പരയാണ് ഇന്ത്യയിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര. ജൂലൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന അവസാന ആഷസ് ടെസ്റ്റിന് ശേഷം താരം വിരമിക്കൽ പ്രഖ്യാപിച്ചു.

സ്റ്റുവർട്ട് ബ്രോഡ് തന്റെ അന്താരാഷ്ട്ര കരിയറിലെ അവസാന പന്തിൽ ഒരു വിക്കറ്റ് വീഴ്ത്തി തന്റെ കരിയർ ഉയർന്ന നിലയിൽ അവസാനിപ്പിച്ചു. ഇത് ഇംഗ്ലണ്ടിന് ടെസ്റ്റ് വിജയത്തിനും കാരണമായി. തന്റെ 16 വർഷത്തെ കരിയറിൽ 167 ടെസ്റ്റുകൾ കളിച്ച ബ്രോഡ്, 20 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 27.68 ശരാശരിയിൽ 604 വിക്കറ്റുകൾ വീഴ്ത്തി.

അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഇന്ത്യയിൽ പര്യടനം നടത്തും. പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ തിങ്കളാഴ്ചയാണ് ഇസിബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബ്രോഡിന് തുല്യം കഴിവുള താരത്തെ ടെസ്റ്റിലെ പ്രധാന ബോളർ ആയി മാറ്റുക ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ആയിരിക്കും.

ഇന്ത്യക്ക് എതിരെയുള്ള പരമ്പരയിലെ ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ്, റെഹാൻ അഹമ്മദ്, ജെയിംസ് ആൻഡേഴ്സൺ, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, ഷോയിബ് ബഷീർ, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ജോ റൂട്ട്, മാർക്ക് വുഡ്

സ്‌ക്വാഡിന്റെ ചിത്രം ഉൾപ്പടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ബ്രോഡ് ഇങ്ങനെ കുറിച്ചു- “യഥാർത്ഥമായി എന്റെ പേര് തിരയാൻ 5 സെക്കൻഡ് ചെലവഴിച്ചു.”

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ