ബോള്‍ ചെയ്ത ശേഷം ബൗണ്ടറിയിലേക്ക് 'മാരത്തണ്‍' ഓട്ടം; അത്ഭുതപ്പെടുത്തി സ്റ്റോക്‌സ്- വീഡിയോ

ഇംഗ്ലണ്ട്-വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്‌സ് എന്ന ക്രിക്കറ്ററുടെ അസാമാന്യ പ്രകടനത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഒരു സെഞ്ച്വറിയടക്കം 254 റണ്‍സും മൂന്നു വിക്കറ്റും, ഒരു പക്കാ ഓള്‍റൗണ്ട് പ്രകടനം. അതിനുള്ള കൂലി വിജയത്തിലൂടെയും റാങ്കിംഗ് മുന്നേറ്റത്തിലൂടെയും സ്റ്റോക്‌സിന് ലഭിക്കുക തന്നെ ചെയ്തു. ഇപ്പോഴിതാ കളിക്കിടയിലെ സ്റ്റോക്‌സിന്റെ ഒരു അസാമാന്യ പ്രവൃത്തിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ബോള്‍ ചെയ്ത ശേഷം ബൗണ്ടറി വരെ ഓടി ഫോര്‍ തടയുന്ന സ്‌റ്റോക്‌സിന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ 43-ാം ഓവറിലാണ് സംഭവം. വിന്‍ഡീസിനെ തകര്‍ച്ചയില്‍ കരകയറ്റി കൊണ്ടുവരുന്നതിന്റെ ശ്രമത്തിലായിരുന്നു ഷമര്‍ ബ്രൂക്‌സും ജെര്‍മന്‍ ബ്ലാക്ക്വുഡും. സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും അടിയുറച്ച് നില്‍ക്കവേയാണ് സ്റ്റോക്‌സ് എറിഞ്ഞ പന്ത് ബ്ലാക്ക്വുഡ് മിഡ് ഓഫിലൂടെ ബൗണ്ടറി ലക്ഷ്യമാക്കി തുടുത്തത്.

മിഡ് ഓഫ് ഉള്‍പ്പെടെ ഒഴിച്ചിട്ട് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിലാണ് ക്യാപ്റ്റന്‍ ജോ റൂട്ട് ഫീല്‍ഡ് സെറ്റ് ചെയ്തത്. അതിനാല്‍ ഫോര്‍ തടയാന്‍ സ്‌റ്റോക്‌സ് തന്നെ ശ്രമിക്കുകയായിരുന്നു. അത്ര വേഗത്തിലല്ലാതെ പന്ത് ബൗണ്ടറിയിലേക്ക് നീങ്ങുന്നതിനിടെ ബോള്‍ ചെയ്തശേഷം ഓടിയെത്തിയ സ്റ്റോക്‌സ് നിരങ്ങിയെത്തി ലോങ് ഓഫില്‍ വെച്ച് പന്ത് തടയുകയായിരുന്നു.

പിന്നീട് ഇതേ ഓവറില്‍ ബ്ലാക്ക്വുഡിനെ പുറത്താക്കി സ്റ്റോക്‌സ് കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു. സ്‌റ്റോക്‌സിന്റെ ഫോര്‍ തടയാനുള്ള “മാരത്തണ്‍” ഓട്ടം കളിയോടുള്ള അര്‍പ്പണ മനോഭാവവും അദ്ദേഹത്തിന്റെ കായികക്ഷമതയുമാണ് പ്രകടമാകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്