Ipl

'അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു'; റായിഡുവിന്റെ വിരമിക്കല്‍ 'ഡ്രാമ'യെ കുറിച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്

ഇന്ത്യന്‍ ദേശീയ ടീമില്‍ ഒരു കാലത്ത് സ്ഥിരം സാന്നിധ്യമായിരുന്നു അമ്പാട്ടി റായിഡു. അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം ഐപിഎല്ലില്‍ കളി തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ വര്‍ഷത്തോടെ ഐ.പി.എലില്‍ നിന്നും താന്‍ വിരമിക്കുമെന്ന് അറിയിച്ച് ട്വീറ്റ് ചെയ്ത റായിഡു അല്‍പനേരം കഴിഞ്ഞ് ട്വീറ്റ് പിന്‍വലിച്ചിരുന്നു. ഇപ്പോഴിത ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്.

‘ഇത് നിരാശാജനകമല്ല, സത്യം പറഞ്ഞാല്‍ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു’ അത്. അവന്‍ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഇത് ചെന്നൈ ക്യാമ്പില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.’ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് ഫ്ളെമിംഗ് പറഞ്ഞു.

അതേസമയം, ഗുജറാത്തിനെതിരായ മത്സരത്തില്‍ ചെന്നൈ പ്ലേയിംഗ് ഇലവനില്‍ താരത്തിന് ഇടംലഭിച്ചിരുന്നില്ല. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 271 റണ്‍സാണ് താരത്തിന് നേടാനായത്. 78 റണ്‍സാണ് ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ റായിഡു ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. രണ്ട് ടീമുകള്‍ക്ക് വേണ്ടിയും 4000 റണ്‍സില്‍ കൂടുതല്‍ നേടിയ താരം 5 ഐ.പി.എല്‍ കിരീട നേട്ടങ്ങളിലും ഭാഗമായിട്ടുണ്ട്. 5 കിരീട നേട്ടം അവകാശപ്പെടാനുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് റായിഡു.

Latest Stories

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ