സ്റ്റെയ്ന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു; അരങ്ങൊഴിയുന്നത് പേസ് ഇതിഹാസം

ദക്ഷിണാഫ്രിക്കന്‍ പേസ് ബോളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു. മുപ്പത്തിയെട്ടുകാരനായ താരം തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. പതിനേഴ് വര്‍ഷം നീണ്ട കരിയറിനാണ് സ്റ്റെയ്ന്‍ ഇതോടെ വിരാമമിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സ്റ്റെയ്ന്‍ രണ്ടു വര്‍ഷം മുന്‍പേ വിരമിച്ചിരുന്നു.

ആധുനിക ക്രിക്കറ്റിലെ ബാറ്റിംഗ് പ്രതിഭകളെ വിറപ്പിച്ച പേസറായിരുന്നു സ്റ്റെയ്ന്‍. ഒരുകാലത്ത് ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് ആക്രമണത്തെ മുന്നില്‍ നിന്ന് നയിച്ചതും സ്റ്റെയ്ന്‍ തന്നെ. 2004ല്‍ പോര്‍ട്ട് എലിസബത്തില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സ്റ്റെയ്ന്‍ തൊട്ടടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനത്തിലും കുപ്പായമണിഞ്ഞു.

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരായ ഇരട്ട ടെസ്റ്റ് പരമ്പര ജയങ്ങള്‍ അടക്കം ദക്ഷിണാഫ്രിക്കയുടെ മഹത്തായ നേട്ടങ്ങളില്‍ സ്റ്റെയ്ന്‍ പങ്കാളിയായി. ഇന്ത്യയില്‍ രണ്ടു തവണ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര സമനിലയിലാക്കിയപ്പോഴും സ്റ്റെയ്ന്‍ നിര്‍ണായക സംഭാവന നല്‍കി. 2010-15 കാലയളവില്‍ തുടര്‍ച്ചയായി ടെസ്റ്റ് ബോളര്‍മാരുടെ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം വഹിച്ചത് മറ്റൊരു നേട്ടം. 2008. 2009 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റുകളാണ് സമ്പാദ്യം. 125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റുകളും സ്റ്റെയ്ന്‍ പോക്കറ്റിലാക്കി. 47 ട്വന്റി20 മത്സരങ്ങള്‍ കളിച്ച സ്റ്റെയ്ന്‍ 64 വിക്കറ്റുകളും സ്വന്തം പേരിലെഴുതിയിരുന്നു. ഐപിഎല്‍ ടീമുകളായ ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവയ്ക്കു വേണ്ടി പന്തെറിഞ്ഞിട്ടുണ്ട്.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി