മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ്, ഇതാ ടീം ഇന്ത്യയ്‌ക്കൊരു ബ്രാഡ്മാന്‍

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ കളിയിലെ താരമായത് ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ഇന്ത്യയ്ക്കായി നേടിയ ഡബിള്‍ സെഞ്ച്വറിയാണ് അഗര്‍വാളിനെ കളിയിലെ താരമാക്കി മാറ്റിയത്.

ഇതോടെ ചുരുക്കം മത്സരങ്ങള്‍ കൊണ്ട് തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തുകയാണ് മായങ്ക് അഗര്‍വാള്‍. നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പരാജയപ്പെട്ടിട്ടും ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത് മായങ്കാണ്. ഇരട്ട സെഞ്ചുറി നേടിയ മായങ്ക് തകര്‍ത്തത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ അടക്കം നിരവധി റെക്കോര്‍ഡുകളാണ്.

അതിവേഗം രണ്ട ടെസ്റ്റ് ഇരട്ട സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിലാണ് മായങ്ക് ബ്രാഡ്മാനെ പിന്നിലാക്കിയത്. ഇന്ത്യന്‍ ഇന്നിങ്സിന്റെ 99-ാം ഓവറില്‍ മെഹ്ദി ഹസനെ സിക്സ് പറത്തിയാണ് മായങ്ക് 200 കടന്നത്. വെറും 12 ഇന്നിങ്സുകള്‍ മാത്രമാണ് മായങ്കിന് രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടാന്‍ വേണ്ടി വന്നത്. ബ്രാഡ്മാന്‍ 13 ഇന്നിങ്സുകളാണ് ഇതിനായി എടുത്തത്. ഇതോടെ മായങ്കിന് മുന്നിലുള്ളത് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി മാത്രമാണ്. വെറും അഞ്ച് ഇന്നിങ്സുകളില്‍ നിന്നുമാണ് കാംബ്ലി രണ്ട് ഇരട്ട സെഞ്ച്വറി നേടിയത്.

ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായിരിക്കുകയാണ് മായങ്ക് അഗര്‍വാള്‍. ബംഗ്ലാദേശിനെതിരെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇതുവരെ ഇരട്ട സെഞ്ച്വറി നേടിയിരുന്നത്. സച്ചിനും വിരാട് കോഹ്ലിയും.

330 പന്തുകളില്‍ നിന്നും 28 ഫോറും എട്ട് സിക്സുമടക്കം 243 റണ്‍സാണ് മായങ്ക് നേടിയത്. ഇതോടെ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സെന്ന നവ്ജോത് സിങ് സിദ്ദുവിന്റെ റെക്കോര്‍ഡിനൊപ്പവുമെത്തി മായങ്ക്. 1994 ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു സിദ്ദുവിന്റെ പ്രകടനം.

മായങ്ക് ഇന്ന് നേടിയ 243 റണ്‍സും റെക്കോര്‍ഡാണ്. ടെസ്റ്റില്‍ ഒരു ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പിന്നിലാക്കിയത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ഗ്രെയിം സ്മിത്തിനെയാണ്. 232 റണ്‍സായിരുന്നു സ്മിത്ത് നേടിയത്.

Latest Stories

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്