ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടമാകും

രഞ്ജി ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ശ്രീശാന്തിന് നഷ്ടമായേക്കും. പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും വിശ്രമം വേണമെന്നുമാണ് പുറത്തുവരുന്ന വിവരം.

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് നടന്ന പരിശീലന സെഷനിടെ പരിക്കേറ്റതായും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീശാന്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ തന്നെ ഗുജറാത്തിനെതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.

ഇപ്പോഴിതാ ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ശ്രീശാന്ത് തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതോടെയാണ് രഞ്ജിയില്‍ ശേഷിക്കുന്ന മത്സരങ്ങളും താരത്തിന് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ വിഷയത്തില്‍ താരമോ കെ.സി.എയോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

മേഘാലയയ്‌ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തില്‍ ശ്രീശാന്ത് കളിച്ചിരുന്നു. അന്ന് രണ്ട് വിക്കറ്റും താരം നേടി. രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കേരളം കാഴ്ച്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ മേഘാലയയെ ഇന്നിംഗ്സിന് തോല്‍പിച്ച കേരളം രണ്ടാം മത്സരത്തില്‍ കരുത്തരായ ഗുജറാത്തിനെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചു. മധ്യപ്രദേശാണ് കേരളത്തിന്‍രെ അടുത്ത എതിരാളി.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ