Ipl

എല്ലാ കാലത്തും സ്പൂൺ ഫീഡിംഗ് സഹായിക്കില്ല, അത് അവനെ തളർത്തിയിരുന്നു

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലൂടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനായി തിരിച്ചെത്തിയ എംഎസ് ധോണിക്ക് നായകനായിട്ടുള്ള തിരിച്ചുവരവിൽ തന്നെ ടീമിനെ വിജയിപ്പിയ്ക്കാൻ സാധിച്ചിരുന്നു.ഇന്നലെ ഹൈദരാബാദിനെ 13 റൺസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. മത്സരശേഷം ജഡേജയെക്കുറിച്ച് സംസാരിക്കവെ, നായകസ്ഥാനം ജഡ്ഡുവിന്റെ പ്രകടനങ്ങളെ ബാധിച്ചു എന്നുപറയുകയുണ്ടായി. കഴിഞ്ഞ വര്ഷം തന്നെ നായകന്റെ ഉത്തരവാദിത്തം തന്റെമേൽ വരുന്നുവെന്ന് ഓൾറൗണ്ടർക്ക് അറിയാമായിരുന്നുവെന്നും ധോണി വെളിപ്പെടുത്തി.

സീസണിലെ മോശം പ്രകടനങ്ങളെ തുടർന്ന് ജഡേജ ക്യാപ്റ്റന് ചുമതല എംഎസ് ധോണിക്ക് കൈമാറക ആയിരുന്നു . സൗരാഷ്ട്ര ഓൾറൗണ്ടറുടെ കീഴിൽ, നിലവിലെ ചാമ്പ്യന്മാർ എട്ടിൽ രണ്ട് ഗെയിമുകൾ മാത്രമാണ് വിജയിക്കാനായത്. സാധാരണ കളിയുടെ എല്ലാ മേഖലയിലും സംഭാവന നൽകുന്ന ജഡേജയുടെ നിഴൽ മാത്രമായിരുന്നു സീസണിൽ കാണാനായത്.

“നിങ്ങൾ ക്യാപ്റ്റൻ ആയിക്കഴിഞ്ഞാൽ, അതിനർത്ഥം ഒരുപാട് ഉദാരവാദിത്വങ്ങൾ നിങ്ങൾക്ക് ഉണ്ട് എന്നതാണ് . എന്നാൽ ചുമതലകൾ വളർന്നപ്പോൾ അത് അവന്റെ മനസ്സിനെ ബാധിച്ചു. ക്യാപ്റ്റൻസി അദ്ദേഹത്തിന്റെ തയ്യാറെടുപ്പിനും പ്രകടനത്തിനും ഭാരമായി എന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് അവന് ആവശ്യമായ ഒരു മാറ്റമായിരുന്നു . സ്പൂൺ ഫീഡിംഗ് ശരിക്കും സഹായിക്കില്ല. നായകൻ എടുക്കേണ്ട തീരുമാനങ്ങൾ അയാൾ തന്നെ എടുക്കണം. ”

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സിന് കൂറ്റൻ സ്‌കോർ നേടാനായിരുന്നു . നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 202 റൺസെടുത്തു. റിതുരാജ് ഗെയ്ക്‌വാദിന്റെയും ഡിവോൺ കോൺവേയുടേയും വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഗെയ്ക്‌വാദ് സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വീണെങ്കിലും ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചായിരുന്നു ഗെയ്ക്‌വാദിന്റെ മടക്കം. 57 പന്തിൽ 6 സിക്‌സറും 6 ഫോറും ഉൾപ്പടെയായിരുന്നു ഗെയ്ക് വാദിന്റെ ഇന്നിങ്‌സ്. ഓപ്പണർ ഡിവോൺ കോൺവേ 55 പന്തിൽ 85 റൺസെടുത്തു. മറുപടിയിൽ അവസാന ഓവറുകളിൽ നിക്കോളാസ് പൂരാൻ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും ഹൈദരാബാദിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ചെന്നൈയ്ക്ക് വേണ്ടി മുകേഷ് ചൗധരി നാലും മിച്ചൽ സാന്റനർ, പ്രിട്ടോറിയസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Latest Stories

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'' രണ്ട് പവര്‍ ഹിറ്റര്‍മാര്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ