കോഹ്ലിയുടെ അമ്പരപ്പിക്കുന്ന റെക്കോഡ് തകര്‍ത്തു, ചരിത്രമെഴുതി സ്മൃതി മന്ദാന

ഏകദിനത്തില്‍ അതിവേഗം 2000 റണ്‍സ് തികച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ വനിതാ ക്രിക്കറ്റ് താരമായി ഇതോടെ സ്മൃതി മന്ദാന മാറി. വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച പ്രകടനത്തോടെയാണ് മന്ദാന ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 63 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 74 റണ്‍സാണ് മന്ദാന നേടിയത്.

51 ഇന്നിംഗ്സുകളില്‍ നിന്നാണ് ഏകദിനത്തില്‍ മന്ദാന 2000 റണ്‍സ് തികച്ചത്. വേഗത്തില്‍ 2000 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ശിഖര്‍ ധവാന് പിന്നില്‍ രണ്ടാം സ്ഥാനത്തും എത്തി മന്ദാന. 48 ഇന്നിംഗ്സുകളാണ് 2000 റണ്‍സ് പിന്നിടാന്‍ ധവാന് വേണ്ടിവന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേക്കാള്‍ വേഗത്തിലാണ് മന്ദാന ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. 53 ഇന്നിംഗ്സാണ് ഏകദിനത്തില്‍ 2000 തികയ്ക്കാന്‍ കോഹ്ലിക്ക് വേണ്ടിവന്നത്. ഗാംഗുലിക്ക് വേണ്ടിവന്നത് 52 ഇന്നിംഗ്സും.

45 ഇന്നിംഗ്സില്‍ നിന്നും 2000 തൊട്ട ഓസ്ട്രേലിയന്‍ മുന്‍ താരം ബെലിന്ദ ക്ലര്‍ക്കാണ് വനിതാ ക്രിക്കറ്റില്‍ ഇവിടെ ഒന്നാമത്. പുരുഷ ക്രിക്കറ്റില്‍ 40 ഇന്നിംഗ്സില്‍ നിന്ന് 2000 തൊട്ട് ഹാഷിം അംലയും.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി