സൈഡ് പ്ലീസ് സീനിയേഴ്സ്, ധോണിയേയും കാർത്തിക്കിനെയും മറികടന്ന് പന്തിന് ഗംഭീര റെക്കോഡ്; കൂടെ വമ്പൻ വിമർശനവും

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് കിട്ടിയത്. 43 റൺസിന്റെ ഗംഭീര ജയമാണ് ഇന്ത്യ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യത്തിനുമുന്നിൽ ബാറ്റുചെയ്ത ലങ്കൻ പോരാട്ടം 170 റൺസിൽ അവസാനിക്കുക ആയിരുന്നു. 48 പന്തിൽ 79 റൺസടിച്ച പാതും നിസങ്കയുടെയും 45 റൺസെടുത്ത കുശാൽ മെൻഡിസിൻറെയും ഓപ്പണിംഗ് കൂട്ടുകെട്ട് ലങ്കയെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും പിന്നെ വന്ന ആർക്കും പിടിച്ചുനിൽക്കാൻ പോലും ആയില്ല. ഇന്ത്യക്കായി റിയാൻ പരാഗ് റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേലും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 26 പന്തിൽ 58 റൺസെടുത്ത സൂര്യകുമാർ യാദവും21 പന്തിൽ 40 റൺ നേടിയ യശസ്വി ജയ്സ്വാളും ആണ് തിളങ്ങിയത്.

ആദ്യം കുറച്ച് കഷ്ടപ്പെട്ടെങ്കിലും പിന്നെ ട്രാക്കിലേക്ക് വന്ന പന്ത് 32 പന്തിൽ 49 റൺ നേടി തിളങ്ങുക ആയിരുന്നു. മികച്ച ഇന്നിങ്സിന് ഒടുവിൽ ധോണിയേയും ദിനേശ് കാർത്തികിനെയും മറികടന്ന് ഒരു തകർപ്പൻ റെക്കോഡ് സ്വന്തമാക്കാനും പന്തിന് സാധിച്ചു. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ലങ്കാനക്ക് എതിരെ അവരുടെ മണ്ണിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്.

SL-ൽ ഇന്ത്യൻ WKയുടെ ഏറ്റവും ഉയർന്ന സ്കോർ (T20Is)

49 – ഋഷഭ് പന്ത് (ഇന്ന്)

39* – ദിനേഷ് കാർത്തിക് (2018)

29* – ദിനേഷ് കാർത്തിക് (2018)

23* – എം എസ് ധോണി (2012)

അതേസമയം പന്തിന്റെ ഇന്നലത്തെ ഇന്നിങ്സിന് വിമർശനങ്ങളും ഉയർന്നുണ്ട്. ഒരു ഘട്ടത്തിൽ 250 ഉം കടന്ന് പോകുമെന്ന് കരുതിയ ഇന്ത്യൻ സ്കോർ 214 ൽ ഒതുങ്ങിയത് പന്തിന്റെ സ്ലോ ബാറ്റിംഗ് കൊണ്ടാണ് എന്നാണ് അഭിപ്രായങ്ങൾ വരുന്നത്. യാതൊരു ടൈമിങ്ങും താരത്തിന് ഇല്ലെന്നും ലക്കിന് കിട്ടുന്ന റൺസ് ആണെന്നും അഭിപ്രായങ്ങൾ വരുന്നു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും