'ശുഭ്മൻ, സായ്, ബട്ലർ എല്ലാം പരാജയപെട്ടു, പവർപ്ലേ നന്നായി ഉപയോഗിച്ചില്ലെങ്കിൽ തോൽക്കും'; വിമർശിച്ച് ഗുജറാത്ത് പരിശീലകൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിനാണ് മുംബൈ വിജയിച്ചത്. മുംബൈക്കായി തിലക് വർമ്മ സെഞ്ചുറി നേടി. വിജയിച്ചെങ്കിലും മുംബൈ ഇപ്പോഴും പോയിന്റ് ടേബിളിന്റെ അടിവാരത്ത് തന്നെയാണ്. വിജയത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും മറ്റു താരങ്ങളുടെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.

ഇന്നലെ നടന്ന മത്സരത്തിൽ തിലക് വർമയല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചിരുന്നില്ല. 45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്. നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി. കനത്ത തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ടീമിനെ വിമർശിച്ചിരിക്കുകയാണ് പരിശീലകൻ മാത്യു ഹെയ്ഡൻ.

‘തോൽവിയുടെ ഭാരം കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. ബാറ്റിങ് നിരയെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും തന്നെ അംഗീകരിക്കാൻ കഴിയാത്ത സ്കോറാണ്. പവർ പ്ലേയിൽ തന്നെ ടീം മത്സരം കൈവിട്ടിരുന്നു. ശുഭ്മാൻ ​ഗിൽ, സായ് സു​ദർശൻ, ജോസ് ബട്ലർ തുടങ്ങിയ പ്രതിഭകൾ നിറഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും അടിത്തറയിടുന്നതിൽ അവരെല്ലാം പരാജയപ്പെട്ടു. പവർപ്ലേയിൽ നിങ്ങൾക്ക് കളി ജയിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ ഉറപ്പായും തോൽക്കാൻ സാധിക്കും ടീം അവിടെയാണ് പരാജയപ്പെട്ടത്’

‘രാഹുൽ തിവാട്ടിയ, ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്സ് എന്നിവർക്ക് അവരുടെ ശൈലിക്ക് ചേരാത്ത വേഷങ്ങൾ കെട്ടേണ്ടി വരുന്നു, ഇത്രയധികം പന്തുകൾ നേരിടുക എന്നത് അവരുടെ ജോലിയല്ലെന്നും അതിനല്ല അവർ പരിശീലനം നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്