അക്കാര്യത്തില്‍ കോഹ്‌ലിയേക്കാള്‍ മിടുക്ക് തനിക്കാണ്; തുറന്നടിച്ച് ശുഭ്മാന്‍ ഗില്‍

എല്ലാക്കാര്യത്തിലും ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കളത്തിലെ അഗ്രസീവ് ക്യാരക്ടര്‍ താരത്തിന്റെ തോല്‍ക്കാന്‍ തയ്യാറാകാത്ത മനസിലെ വെളിവാക്കുന്നതാണ്. എന്നാല്‍ ഇപ്പോഴിതാ കോഹ്‌ലിയെ ഒരു കാര്യത്തില്‍ താന്‍ എപ്പോഴും പരാജയപ്പെടുത്തുമെന്ന് വെളിപ്പെടിത്തിയിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍.

വീഡിയോ ഗെയിമിലാണ് നിരന്തരം കോഹ്‌ലി ഗില്ലിനോട് പരാജയപ്പെടുന്നത്. “ഫിഫ ഗെയിം അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. എന്നാല്‍ അദ്ദേഹം എപ്പോഴും എന്നോട് തോല്‍ക്കും” ഗില്‍ പറഞ്ഞു.

വീഡിയോ ഗെയിമിനോടും ഫുട്‌ബോളിനോടുമുള്ള കോഹ്‌ലിയുടെ താല്‍പര്യം പരസ്യമാണ്. അത് കോഹ്‌ലി തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. പരിശീലനത്തില്‍ കോഹ്‌ലി കൂടുതല്‍ കളിക്കാനിഷ്ടപ്പെടുന്ന കായിക ഇനവും ഫുട്ബോളാണ്.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് കോഹ്‌ലിയും കൂട്ടരും. ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

Latest Stories

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം