ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

ഇന്ത്യൻ ടി-20 സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി പുതിയ നായകനെ പരീക്ഷിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഏഷ്യ കപ്പ് ടി-20 ലോകകപ്പ് എന്നി ടൂർണമെന്റുകളിൽ മോശം പ്രകടനം നടത്തിയത് മൂലമാണ് ഇന്ത്യൻ സിലക്ടർമാർ സൂര്യയെ പുറത്താകാൻ തീരുമാനിക്കുന്നത്. സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി-20 ടീം നായകനായി ആര് വരുമെന്ന ചര്‍ച്ചകലാണ് ഇപ്പൊ ഉയരുന്നത്.

ആ ചർച്ചകൾക്കിടയിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. നായകനാകാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഓപ്ഷന്‍ സ്റ്റാര്‍ ബാറ്ററും പഞ്ചാബ് കിങ്‌സിന്റെ നായകനുമായ ശ്രേയസ് അയ്യരാണെന്നാണ് സെവാഗ് പറയുന്നത്. കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ വരേണ്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇപ്പോള്‍ നമുക്ക് ലഭ്യമായിട്ടുള്ള ഓപ്ഷനുകള്‍ പരിശോധിക്കുമ്പോള്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍. അദ്ദേഹം ദേശീയ ടീമിലെ സ്ഥിരാംഗമാണ്. സാഹചര്യങ്ങളെ വളരെ നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ്’

ഇതിനകം തന്നെ വിവിധ ടീമുകളെ ഫൈനലുകളിലേക്കും കിരീടങ്ങളിലേക്കും ശ്രേയസ് നയിച്ചിട്ടുണ്ട്. കൂടാതെ ശ്രേയസിന് സ്ഥിരതയുള്ള താരം കൂടിയാണ് അദ്ദേഹം, ക്യാപ്റ്റന്‍സി റോള്‍ അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്’ സെവാഗ് ചൂണ്ടിക്കാട്ടി. ശ്രേയസിനെ കൂടാതെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ റോളിലേക്കു മറ്റൊരു ഓപ്ഷന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. നേതൃശേഷി ഗുണങ്ങളുള്ള താരമാണ് ഹർദിക്. പക്ഷെ ഇപ്പോഴത്തെ ഫോമും സമ്മര്‍ദ്ദവുമെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കി നിര്‍ത്തുന്നതായിരിക്കും നല്ലതെന്നും സെവാഗ് പറഞ്ഞുവയ്ക്കുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം