എനിക്ക് അഞ്ചല്ല അഞ്ഞൂറ് പെൺകുട്ടികളെ ഇഷ്ടമാണ്, ഷോയിബ് മാലിക്ക് പറഞ്ഞത് ഇങ്ങനെ; വീഡിയോ വൈറൽ

പാക് സൂപ്പർ താരം ഷൊയ്ബ് മാലിക് സാനിയ മിർസയക്ക് ശേഷം പാക് നടി സന ജാവേദിനെ വിവാഹം ചെയ്തത് ഇന്നലത്തെ പ്രധാന വാർത്തകളിൽ ഒന്നായിരുന്നു. താരത്തിന്റെ ഈ നീക്കത്തിൽ ആരാധകർ ശരിക്കും അശ്വത്ഥരാകുന്ന കാഴ്ച്ച അവരുടെ പ്രതികരണങ്ങളിലൂടെ വ്യക്തമായിരുന്നു. ആയിഷ സിദ്ദിഖിയായിരുന്നു മാലിക്കിൻറെ ആദ്യ ഭാര്യ. പിന്നീട് പ്രശസ്ത ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ മാലിക് വിവാഹം കഴിച്ചിരുന്നു. ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മാലിക് വീണ്ടും വിവാഹിതനായത്.

ഷോയിബ് അക്തറുമായുള്ള മാലിക്കിന്റെ പഴയ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താൻ കണ്ട സുന്ദരികളായ അഞ്ച് പെൺകുട്ടികളുടെ പേര് നൽകാൻ മാലിക്കിനോട് അക്തർ ആവശ്യപ്പെട്ടു. “എല്ലാ പെൺകുട്ടികളും സുന്ദരികളാണ്. അഞ്ചെണ്ണം മാത്രമല്ല, 500 പേരെ എനിക്കിഷ്ടമാണ്,” ഷോയിബ് മാലിക് അന്ന് മറുപടിയായി പറഞ്ഞ വാചകങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

2010ൽ ഹൈദരാബാദിലായിരുന്നു മാലിക്ക്-സാനിയ വിവാഹം. 2018-ൽ ഇരുവർക്കും ഒരു മകൻ ജനിച്ചു. തുടർന്ന് 2022-ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. 1993 ജൂൺ 6 ന് ജനിച്ച സന ജാവേദ് ഉർദു ടെലിവിഷനിലെ സംഭാവനകൾക്ക് അംഗീകാരം ലഭിച്ച ഒരു പ്രശസ്ത പാകിസ്ഥാൻ നടിയാണ്.

2012-ൽ ‘ഷെഹർ-ഇ-സാത്ത്’ എന്ന ഷോയിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവർ പിന്നീട് നിരവധി സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടു. ‘ഖാനി’ എന്ന റൊമാന്റിക് നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സന പ്രശസ്തിയിലേക്ക് ഉയർന്നു, ഇത് അവർക്ക് ലക്‌സ് സ്‌റ്റൈൽ അവാർഡ് നോമിനേഷൻ നേടിക്കൊടുത്തു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ