ഒരിക്കലെങ്കിലും ധോണിയ്ക്ക് കീഴില്‍ കളിക്കണം, പാക് സൂപ്പര്‍ താരം പറയുന്നു

ക്രിക്കറ്റ് ആരാധനയ്ക്ക് അതിരുകള്‍ തടസ്സമല്ലെന്ന് പല സംഭവങ്ങളിലൂടെയും നാം കേട്ടതാണ്. കോഹ്ലിയെ ആരാധിക്കുന്ന പാകിസ്ഥാനികളും പാക് ടീമിനെ നെഞ്ചോട് ചേര്‍ക്കുന്ന ഇന്ത്യയ്ക്കാരുമെല്ലാം ക്രിക്കറ്റില്‍ സര്‍വ്വ സാധാരണമാണ്.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയോടുളള ഇഷ്ടം വെളിപ്പെടുത്തി പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍ രംഗത്ത് വന്നിരിക്കുകയാണ്. ധോണിയ്ക്ക് കീഴില്‍ കളിക്കാന്‍  താത്പര്യമുണ്ടെന്നാണ് അക്തര്‍ പറയുന്നത്. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിനാണ് അക്തറിന്റെ മറുപടി.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനാണ് എം എസ് ധോണിയിപ്പോള്‍. എക്കാലത്തെയും വേഗമേറിയ പേസ് ബൗളര്‍മാരില്‍ ഒരാളാണ് അക്തര്‍. 163 ഏകദിനങ്ങളില്‍ 247 വിക്കറ്റും 46 ടെസ്റ്റില്‍ 178 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി20യില്‍ 15 മത്സരങ്ങളില്‍ 19 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അഞ്ച് വിക്കറ്റാണ് നേട്ടം.

വേഗം കൊണ്ട് റാവല്‍പിണ്ടി എക്സ്പ്രസ് എന്നായിരുന്നു അക്തറിന്റെ വിളിപ്പേര്. ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്ത് വിവാദ നായകനായും അക്തര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അക്തര്‍ കമന്റേറ്ററുടെ റോളില്‍ ക്രിക്കറ്റ് മൈതാനത്ത് ഇപ്പോഴും സജീവമാണ്.

Latest Stories

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ