തോല്‍വിയുടെ കാരണം അതുതന്നെ: ബിസിസിഐയെ കുത്തി ശാസ്ത്രി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന്റെ കാരണം സന്നാഹ മത്സരങ്ങള്‍ കളിക്കാത്തതും പിച്ചിനോട് പൊരുത്തപ്പെടാനുള്ള സമയം ലഭിക്കാത്തതുമാണെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. കേപടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട സമയത്തും ബിസിസഐക്കെതിരേ ഈ വിമര്‍ശനം ഉര്‍ന്നിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യ വിദേശ മത്സരം കളിച്ചത് ശ്രീലങ്കയിലാണ്. ഇന്ത്യയില്‍ നിന്നും കാര്യമായ വ്യത്യാസമില്ലാത്ത പിച്ചാണ് ശ്രീലങ്കയിലും ഉണ്ടായിരുന്നത്. അതേസമയം, തീര്‍ത്തും വ്യത്യസ്തമായ പിച്ചുള്ള ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ടീം എത്തിയത് മത്സരത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ്.

ബിസിസിഐയുടെ ഷെഡ്യൂളിങ്ങും ഫിക്‌സ്ചറുമാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം പതറാനുള്ള കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ഇതിനിടയിലാണ് രവിശാസ്ത്രിയും രംഗത്തെത്തിയത്. ടീമെന്ന നിലയില്‍ മികവ് പ്രകടിപ്പിച്ചെങ്കിലും പരമ്പരയ്ക്ക് മുന്നൊരുക്കം നടത്താനുള്ള സാഹചര്യം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നാണ്് ശാസ്ത്രി പറഞ്ഞത്.

ദക്ഷിണാഫ്രിക്ക പോലുള്ള ടീമുകളോട് അവരുടെ നാട്ടില്‍ കളിക്കുമ്പോള്‍ പത്ത് ദിവസം മുമ്പെങ്കിലും പിച്ചുമായും സാഹചര്യങ്ങളുമായും ഒരുങ്ങേണ്ടതായുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ടീമിന് അത് സാധിച്ചില്ല. ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്