രാജ്യത്തിന്റെ വിളി കേള്‍ക്കാതെ, ഐ.പി.എല്ലില്‍ തുടരാന്‍ ഹൈദരാബാദ് സൂപ്പര്‍ താരം

ഐപിഎല്‍ ആവേശകരമായി പുരോഗമിക്കവെ സണ്‍റൈസസ് ഹൈദരാബാദിന്റെ ബംഗ്ലാദേശി ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ ഒരു തീരുമാനത്തില്‍ അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ദേശീയ ക്യാമ്പിലേക്കുളള വിളി തള്ളി ഐപിഎല്‍ പൂര്‍ത്തിയാകും വരെ ഹൈദരാബാദിനായി കളിക്കാനാണ് ഷാക്കിബിന്റെ തീരുമാനം.

അയര്‍ലന്‍ഡില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി ഈ മാസം 23 ന് നാട്ടിലെത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഷാക്കിബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഷാക്കിബ് തള്ളുകയായിരുന്നു.

ഇതോടെ ഗത്യന്തരമില്ലാതെ ഐപിഎല്ലില്‍ തുടരാന്‍ അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിരിക്കുകയാണ്.

ഷാക്കിബിന്റെ തീരുമാനം സണ്‍റൈസസ് ഹൈദ്രാബാദിന് വലിയ ആശ്വാസമാണ് നല്‍കുക. ലോക കപ്പ് മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി ജോണി ബെയര്‍‌സ്റ്റോവും, ഡേവിഡ് വാര്‍ണറും അടുത്തു തന്നെ ഹൈദരാബാദ് ടീം വിടും. ഈ വിടവ് നികത്താന്‍ ഷാക്കിബിനെ ഉപയോഗിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് മാനേജുമെന്റ്.

Latest Stories

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്