എന്‍.സി.എയുടെ പരിധിക്ക് പുറത്ത് തന്റേതായ രീതിയില്‍ സഞ്ജു; വീഡിയോ പുറത്ത്

പരിക്കിനെ തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സംഞ്ജു സാംസണ്‍. ഇനി ഫിറ്റ്നസ് വീണ്ടെടുത്ത് ബിസിസിഐയുടെ വിളിക്കായി കാത്തിരിക്കുകയാണ് സഞ്ജുവിന് മുന്നിലുള്ള വഴി. അതിനാല്‍ത്തന്നെ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സഞ്ജു.

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്പ്രിന്റ് ചെയ്യുന്ന വീഡിയോയാണ് സഞ്ജു പുറത്തുവിട്ടിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ താരം ടീമിന് പുറത്താവുകയായിരുന്നു.

താരങ്ങള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ ബിസിസിഐ നിര്‍ദേശ പ്രകാരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി (എന്‍സിഎ) അവിടെ വച്ചാണ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കാറാണ് രീതി. പക്ഷെ ഇതു വേണ്ടെന്നുവെച്ചിരിക്കുകയാണ് സഞ്ജു. കൊച്ചിയില്‍ തന്റെ പേഴ്‌സണല്‍ ഫിസിയോക്കൊപ്പം ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് താരം.

ബിസിസിഐയില്‍ നിന്നുള്ള ക്ലിയറന്‍സിനു വേണ്ടിയാണ് താരം ഇപ്പോള്‍ കാത്തിരിക്കുന്നത്. ക്രിക്കറ്റിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവ് രഞ്ജി ട്രോഫിയില്‍ കേരള ടീമിനൊപ്പമായിരിക്കും. രഞ്ജി ട്രോഫിയുടെ നോക്കൗട്ടിലേക്കു കേരളം യോഗ്യത നേടിയാല്‍ സഞ്ജു ഉടനെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തും.

ഓസീസിനെതിരായ ഏകദിന പരമ്പരയാണ് ഇനി നാഷണല്‍ ടീമിലേക്ക് വിളിയെത്താനുള്ള അവസരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് സാദ്ധ്യത കുറവാണ്.

Latest Stories

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി