പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട സ്വപനത്തിലേക്ക് ഒരു ചുവട് മാത്രം, അതും കടന്ന് നമ്മള്‍ കിരീടം നേടും: സഞ്ജു സാംസണ്‍

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെ മറികടന്ന് ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് അഭിനന്ദനങ്ങളുമായി സഞ്ജു സാംസണ്‍. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ കണ്ട സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അത് നമ്മള്‍ കടന്ന് കിരീടം നേടുമെന്നും സഞ്ജു ആശംസിച്ചു.

2019 ല്‍ കേരളം ആദ്യമായി രഞ്ജി ട്രോഫി ചരിത്രത്തില്‍ സെമിയിലെത്തിയപ്പോള്‍ സഞ്ജുവും ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ അന്ന് വിദര്‍ഭയോട് തോറ്റ് മടങ്ങേണ്ടി വന്നു. അതേസമയം പരിക്കുമൂലം വിട്ടുനില്‍ക്കുന്ന സഞ്ജുവിന് ഫൈനലിലും കേരളത്തിനായി കളിക്കാനാവില്ല.

സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ അതിനിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയാണ് കേരളം ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 457 റണ്‍സിന് മറുപടിയായി അവസാന ദിനം ബാറ്റിംഗ് തുടര്‍ന്ന ഗുജറാത്ത് 45റണ്‍സിന് പുറത്തായി. കേരളത്തിന് 2 റണ്‍സിന്റെ നിര്‍ണായകമായ ലീഡ്.

നാലാം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് എടുത്ത് നില്‍ക്കുക ആയിരുന്നു. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ 28 റണ്‍സ് കൂടി മതിയെന്ന അവസ്ഥ നില്‍ക്കെ കേരളത്തിന്റെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നാണ് ആരാധകര്‍ കരുതിയത്.

ഇന്നലത്തെ ബാറ്റിംഗ് ഹീറോ ജയ്മീത് പട്ടേലിനെ 79 റണ്‍സ് പുറത്താക്കി ആദിത്യ സര്‍വാതെ കേരളത്തിന് ആത്മവിശ്വാസം നല്‍കി. തൊട്ടുപിന്നാലെ സിദാര്‍ഥ് ദേശായിയെ 30 മടക്കി വീണ്ടും ആദിത്യ സര്‍വാതെ കേരളത്തിന്റെ രക്ഷകനായി. കേരളത്തിന് ലീഡ് നേടാന്‍ ഒരു വിക്കറ്റും ഗുജറാത്തിന് ലീഡ് 12 റണ്‍സും മാത്രം നില്‍ക്കെ ഇരുടീമുകളും ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തിറക്കി.

എന്തായാലും ഗുജറാത്തിനെ സംബന്ധിച്ച് കേരളം ഫീല്‍ഡര്‍മാരുടെ അബദ്ധങ്ങള്‍ ലക്കി റണ്‍സ് ആയി കിട്ടിയപ്പോള്‍ കേരളം ലീഡ് കൈവിടുമോ എന്ന് ഭയന്നു. എന്നാല്‍ ഗുജറാത്തിനെ അതുവരെ രക്ഷിച്ച ഭാഗ്യം കേരളത്തിന് ഗുണമായി. 2 റണ്‍സ് മാത്രം മതിയായിരിക്കെ ഗുജറാത്തിന്റെ അര്‍സന്റെ ഒരു എഡ്ജ് ഷോര്‍ട് ലെഗില്‍ നിന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈയില്‍ എത്തിയതോടെ കേരളം ഫൈനലിന് തൊട്ടരികെ എത്തിയത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു