ലങ്കന്‍ പര്യടനത്തിന് തിരിച്ച സഞ്ജുവിനോട് ചഹാറിന്റെ ചൊറിയന്‍ ചോദ്യം; മാസ് മറുപടി നല്‍കി താരം

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ലങ്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ സംഘം ഇന്നലെ ശ്രീലങ്കയ്ക്ക് തിരിച്ചിരുന്നു. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ സംഘത്തിലുണ്ട്. ഇപ്പോഴിതാ താന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയ ദീപക് ചഹാറിന് സഞ്ജു നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

ലങ്കയിലേക്കു യാത്ര തിരിക്കവെ എടുത്ത സെല്‍ഫി സഞ്ജു ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കു വച്ചിരുന്നു. വിമാനത്തിന്റെയും ലങ്കന്‍ പതാകയുടെയും ഇമോജിയും ഇതോടൊപ്പമുണ്ടായിരുന്നു. ഈ ഫോട്ടോയ്ക്കു താഴെയായിരുന്നു എവിടേക്കാണെന്നു ചോദിച്ച് ചഹാര്‍ ഒന്ന് ട്രോളി നോക്കിയത്. ഇതിന് കിടുക്കാച്ചി മറുപടി സഞ്ജു നല്‍കുകയും ചെയ്തു.

ടീം ബസിന്റെ ബാക്ക് സീറ്റില്‍ നീയും കയറിക്കോയെന്നായിരുന്നു ചഹാറിന്റെ കമന്റിനു താഴെ സഞ്ജു കുറിച്ചത്. സഞ്ജുവിന്റെ മറുപടി ആരാധകരെ രസിപ്പിക്കുകയും ചെയ്തു. നിരവധി പേരാണ് പൊട്ടിച്ചിരിക്കുന്ന ഇമോജിയുമായി ഇതിനോടു പ്രതികരിച്ചിരിക്കുന്നത്.

മൂന്നു വീതം ഏകദിന ടി20 പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 22, 24,27 തിയതികളില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി