സഞ്ജു മിടുക്കനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, എന്നാല്‍ ടീം മാനേജ്‌മെന്റ് അവനെ നശിപ്പിക്കുന്നു; വിലയിരുത്തലുമായി മുന്‍ സെലക്ടര്‍

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുന്‍ സെലക്ടര്‍ സാബ കരീം. ഒരു മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെതിരേ വലിയ വിമര്‍ശനം ഉയര്‍ത്തേണ്ടതില്ലെന്നും അവന് അര്‍ഹിച്ച ബാറ്റിങ് പൊസിഷന്‍ നല്‍കാതെ ടീം മാനേജ്മെന്റ് അവനെ പ്രയാസപ്പെടുത്തുകയാണെന്നും സാബ കരീം പറഞ്ഞു.

സഞ്ജു സാംസണ്‍ മിടുക്കനായ വിക്കറ്റ് കീപ്പറാണ്. അവനെ ഒരു പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു നല്ല ബാറ്റ്സ്മാന്‍ എന്നതിലുപരിയായി നല്ല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നാണ് അവനെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

സഞ്ജുവിന് ഒരു ബാറ്റിംഗ് പൊസിഷനില്‍ സ്ഥിരമായി സ്ഥാനം ലഭിക്കുന്നില്ല. 4,5 ബാറ്റിംഗ് പൊസിഷനുകളിലാണ് സഞ്ജു കളിച്ചിരുന്നത്. ഇടവേളക്ക് ശേഷം ടീമിലെത്തിയപ്പോള്‍ മൂന്നാം നമ്പറില്‍ കളിപ്പിച്ചു.

ഇവിടെയാണ് വലിയൊരു ആശയക്കുഴപ്പം ഉണ്ടാകുന്നത്. കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഇഷാന്‍ ഓപ്പണിങ്ങില്‍ ഇതേ മികവ് തുടര്‍ന്നാല്‍ ലോകകപ്പില്‍ ഇന്ത്യ രോഹിത്തിനൊപ്പം ഇഷാനെ ഓപ്പണറാക്കുമോ?- സാബ കരീം ചോദിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ