സഞ്ജുവും വീണു; റോയല്‍സ് വിറയ്ക്കുന്നു

ഐപിഎല്ലിലെ സുപ്രധാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍ച്ച. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നില്‍വച്ച 172ന്റെ വിജയലക്ഷ്യം തേടുന്ന റോയല്‍സ് ഒരു റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി.

ഓപ്പണര്‍ യശ്വസി ജയ്‌സാളിനെ (0) ഷാക്കിബ് അല്‍ ഹസന്‍ ബൗള്‍ഡാക്കി. ഒരു റണ്‍സ് മാത്രം നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസനെ ശിവം മാവി ഇയോണ്‍ മോര്‍ഗന്റെ കൈയിലെത്തിച്ചു. ബൗണ്‍സ് കുറഞ്ഞ പിച്ചില്‍ റോയല്‍സ് ബാറ്റര്‍മാര്‍ വെള്ളംകുടിക്കുമെന്ന സൂചനയാണ് ചേസിംഗിന്റെ തുടക്കം നല്‍കുന്നത്.

നേരത്തെ, കൊല്‍ക്കത്ത ബാറ്റര്‍മാര്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. ശുഭ്മാന്‍ ഗില്‍ (56, നാല് ഫോര്‍, രണ്ട് സിക്‌സ്), വെങ്കടേഷ് അയ്യര്‍ (38) എന്നിവര്‍ പ്രധാന സ്‌കോറര്‍മാര്‍. ദിനേശ് കാര്‍ത്തിക്കും (14) മോര്‍ഗനും (13) പുറത്താകാതെ നിന്നു. ക്രിസ് മോറിസും ചേതന്‍ സകാരിയയും രാഹുല്‍ തെവാതിയയും ഗ്ലെന്‍ ഫിലിപ്‌സും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Latest Stories

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍