INDIAN CRICKET: ഗില്ലോ രാഹുലോ അല്ല, കോഹ്ലിക്ക് പകരക്കാരനാവേണ്ടത് ആ താരം, അവനുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ തോല്‍പ്പിച്ചുവിടാം, നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ വിരമിക്കലോടെ വലിയ വിടവാണ് ഇന്ത്യന്‍ ടീമിലുണ്ടായത്. കോഹ്ലിയുടെ നാലാം നമ്പറില്‍ ഇനി ആരാവും കളിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ശുഭ്മാന്‍ ഗില്ലോ, കെഎല്‍ രാഹുലോ കോഹ്ലിയുടെ ബാറ്റിങ് പൊസിഷനില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ആരാവും ഇറങ്ങുകയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. കരുണ്‍ നായരെ കോഹ്ലിക്ക് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍.

നാലാം സ്ഥാനത്ത് കരുണ്‍ നായരാണ്‌ നല്ല ഓപ്ഷനെന്ന് ബംഗാര്‍ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിന്‌ മുന്‍ഗണന നല്‍കുകയും അത് ഒരു മാനദണ്ഡമായി ഉപയോഗിക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നതെങ്കില്‍, ടെസ്റ്റ് സ്ഥാനം തിരികെ ലഭിക്കാന്‍ സാധ്യമായതെല്ലാം കരുണ്‍ നായര്‍ ചെയ്തിട്ടുണ്ട്, ബംഗാര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ വിദര്‍ഭ ടീമിനായി ശ്രദ്ധേയ പ്രകടനമാണ് കരുണ്‍ കാഴ്ചവച്ചത്. 53.93 ശരാശരിയില്‍ 863 റണ്‍സാണ് കരുണ്‍ നായര്‍ രഞ്ജിയില്‍ അടിച്ചുകൂട്ടിയത്. നാല് സെഞ്ച്വറികളാണ് താരം നേടിയത്. രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെയും കരുണ്‍ സെഞ്ച്വറി നേടിയിരുന്നു. കൂടാതെ ഐപിഎലില്‍ ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഒരു മത്സരത്തില്‍ ഇംപാക്ടുളള അര്‍ധസെഞ്ച്വറി പ്രകടനവും കരുണില്‍ നിന്നുണ്ടായി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം