ധോണിയെ പ്രകോപിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍?; വെളിപ്പെടുത്തി സാക്ഷി

ഏതു പ്രതിസന്ധിഘട്ടത്തെയും “കൂള്‍” ആയി നേരിടുന്നയാളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി. ഈ ശാന്ത സ്വഭാവും ക്രിക്കറ്റ് ലോകത്ത് ധോണിയെ “ക്യാപ്റ്റന്‍ കൂള്‍” ആക്കി. ഇപ്പോഴിതാ ധോണിയെ പ്രകോപിപ്പിക്കാന്‍ സാധിക്കുന്ന ഒരാള്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ പ്രിയപത്‌നി സാക്ഷി. തന്റെ 32ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സാക്ഷി ഈ സത്യം വെളിപ്പെടുത്തിയത്.

“ധോണി എല്ലാ കാര്യങ്ങളിലും ശാന്തനാണ്. ഏറ്റവും അടുപ്പമുള്ള ആളായതിനാല്‍ അദ്ദേഹത്തെ പ്രകോപിപ്പിക്കാനും അസ്വസ്ഥനാക്കാനും സാധിക്കുന്ന ഒരാള്‍ ഞാന്‍ മാത്രമാണ്. ധോണി എന്നോട് ദേഷ്യം കാണിക്കാറുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്. ധോണിയെ പരിചയപ്പെടുന്ന സമയത്ത് അദ്ദേഹത്തിന് നീണ്ട മുടിയില്ലാതിരുന്നത് നന്നായി. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ധോണിയെ ശ്രദ്ധിക്കുക പോലുമില്ലായിരുന്നു.”

“ധോണി വീട്ടില്‍ ക്രിക്കറ്റ് ചര്‍ച്ച ചെയ്യാറില്ല. അത് അദ്ദേഹത്തിന്റെ ജോലിയാണ്. ജോലിയെക്കുറിച്ച് ഭാര്യയോടു കുട്ടിയോടും എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കാന്‍ സാധിക്കില്ല. സിവ അനുസരിക്കുന്ന ഒരേയൊരാളും ധോണിയാണ്. അദ്ദേഹത്തിന്റെ അമ്മ പറഞ്ഞാല്‍ പോലും അവള്‍ കേള്‍ക്കാറില്ല” സാക്ഷി പറഞ്ഞു.

വ്യാഴാഴ്ച ദുബായില്‍ നടന്ന സാക്ഷിയുടെ ജന്മദിനാഘോഷത്തില്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ, അവരുടെ ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്ക്, സാനിയയുടെ സഹോദരി അനം തുടങ്ങിയവരും പങ്കെടുത്തു.

Latest Stories

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്