ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് കാത്തിരുന്ന സച്ചിന്‍ ആരാധകര്‍ക്ക് മാത്രം തിരിച്ചടി

മാസ്റ്റര്‍ബ്‌ളാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ബാറ്റിംഗിന്റെ മനോഹാരികത അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇപ്പോഴും മതിയായിട്ടില്ല. താരത്തിന്റെ ബാറ്റിംഗ് വീണ്ടും കാണാന്‍ അവസരം ഒരുങ്ങുന്നു എന്നത് ഏറെ ആകാംഷയോടെ ഇന്ത്യ കാത്തിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് ഇപ്പോള്‍ നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ലെജന്റ്‌സ്് ലീഗ് ക്രിക്കറ്റില്‍ നിന്നും കേള്‍ക്കുന്നത്. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം കളിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.

സച്ചിന്റെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്് ടീം തന്നെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വിരമിച്ച കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ക്രിക്കറ്റ് ലീഗ് പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ടൂര്‍ണമെന്റ പ്രഖ്യാപിച്ചതിന് പിന്നാലെ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവരെ വെച്ച് പ്രമോഷന്‍ വീഡിയോ ഇറക്കുകയും സെവാഗും, യുവ്‌രാജ് സിംഗും, ഹര്‍ഭജനും ഒക്കെയുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ലീഗില്‍ സച്ചിന്‍ കളിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത്.

എല്‍എല്‍സി യില്‍ സച്ചിന്‍ കളിക്കുന്നില്ലെന്നും അമിതാഭ് ബച്ചനെയും ആരാധകരെയും സംഘാടകര്‍ തെറ്റിദ്ധിപ്പിക്കുകയായിരുന്നു എന്നും എസ്ആര്‍ടി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. ജനുവി 20 മുതലാണ് എല്‍എല്‍സി നടക്കുന്നത. ഇന്ത്യയുടേയും പാകിസ്താന്റേയും ശ്രീലങ്കയുടേയും കഴിഞ്ഞകാല താരങ്ങളാണ് കളിക്കുന്നത്. പാകിസ്ഥാന് വേണ്ടി ഷൊയബ് അക്തറും ഷഹീദ് അഫ്രീദിയും മൊഹമ്മദ് യൂസുഫും ഉമര്‍ഗുല്ലും മിസ്ബാ ഉള്‍ ഹക്കുമെല്ലാം കളിക്കുമ്പോള്‍ ശ്രീലങ്കയ്ക്കായി ജയസൂര്യയും മുത്തയ്യാ മുരളീധനും ചാമിന്ദവാസുമെല്ലാം കളത്തിലിറങ്ങുന്നുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍