ആദ്യമായി റെഡ് ബോള്‍ കൈയില്‍ കിട്ടിയ അതേ ആവേശം ഇന്നും; പിന്തുണയ്ക്ക് നന്ദി അറിയിച്ച് ശ്രീശാന്ത്

ഒമ്പത് വര്‍ഷത്തിനു ശേഷം കേരള രഞ്ജി ട്രോഫി ടീമില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എസ്. ശ്രീശാന്ത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു താരത്തിന്റെ പ്രതികരണം. 2021-22 സീസണിലേക്കുള്ള കേരള രഞ്ജി ട്രോഫി സാധ്യത ടീമില്‍ ശ്രീശാന്തും ഉള്‍പ്പെട്ടിട്ടുണ്ട്.

‘നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. വെള്ള വസ്ത്രത്തില്‍ തിരിച്ചെത്തുന്നതില്‍ സന്തോഷം. അണ്ടര്‍ 19 സമയത്ത് ആദ്യമായി റെഡ് ബോള്‍ കൈയില്‍ കിട്ടിയ കുട്ടിയുടെ എക്സൈറ്റ്മെന്‍ഡില്‍ ആണ് ഞാന്‍’ ശ്രീശാന്ത് പറഞ്ഞു.

സച്ചിന്‍ ബേബിയാണ് കേരള ടീമിന്റെ നായകന്‍. വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതും ശ്രീശാന്തിന്റെ വരവുമാണ് ടീം സെലക്ഷനിലെ പ്രധാന പ്രത്യേകത. പരിക്കിന്റെ പിടിയിലായ റോബിന്‍ ഉത്തപ്പയെ മാറ്റിനിര്‍ത്തി.

സാധ്യത ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി. രാഹുല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്സേന, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം.ഡി. നിഥീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, എം. അരുണ്‍, വൈശാഖ് ചന്ദ്രന്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍