Ipl

മുംബൈയുടെ തുടര്‍ തോല്‍വി, ഒടുവില്‍ നിര്‍ണായക സന്ദേശവുമായി രോഹിത്

ഐപിഎല്‍ 15ാം സീസണില്‍ തുടര്‍തോല്‍വികളുമായി തകര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്. കളിച്ച എട്ട് കളിയിലും അവര്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ വൈകാരികമായ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് രോഹിത്.

‘ഇത്തവണ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ മികച്ച കാല്‍വെപ്പല്ല നടത്തിയിരിക്കുന്നത്. അത് സംഭവിക്കുന്നു. പല പ്രമുഖ കായിക ഇതിഹാസങ്ങളും ഈ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുള്ളവരാണ്. പക്ഷെ ഈ ടീമിനെയും അതിന്റെ അന്തരീക്ഷത്തേയും ഞാന്‍ സ്നേഹിക്കുന്നു. ഇതുവരെ ടീമിനെ സ്നേഹിക്കുകയും വിശ്വാസം അര്‍പ്പിക്കുകയും ഞങ്ങളുടെ നന്മ ആഗ്രഹിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നു’ എന്നാണ് രോഹിത് കുറിച്ചത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇപ്പോള്‍ നേരിടുന്നത്. തൊട്ടതെല്ലാം പിഴക്കുന്ന മുംബൈ ബാറ്റിംഗിലും ബോളിംഗിലും പരാജയമാണ്.

തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ തോറ്റ മുംബൈ സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമായി മാറിക്കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളെല്ലാം മികച്ച മാര്‍ജിനില്‍ ജയിക്കുകയും ഭാഗ്യം തുണച്ചാലും മാത്രമേ മുംബൈയ്ക്ക് പ്ലേഓഫ് പ്രതീക്ഷയുള്ളു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ