നിയന്ത്രണം വിട്ട് സ്റ്റമ്പിലടിച്ചു, രോഹിത്തിന് ശിക്ഷ വിധിച്ച് മാച്ച് റഫറി

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മയെ തേടി മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിനിടെ പുറത്താക്കിയതിന് അമ്പയറോട് നിയന്ത്രണം വിട്ട് സംസാരിക്കുകയും സ്റ്റമ്പില്‍ ബാറ്റ് കൊണ്ടിടിക്കുകയും ചെയ്തതാണ് രോഹിത്തിന് തിരിച്ചടിയായത്.

രോഹിത്ത് ശര്‍മ്മയ്‌ക്കെതിരെ മാച്ച് ഫീസിന്റെ 15 ശതമാനം തുക പിഴയായാണ് മാച്ച് റഫറി വിധിച്ചിരിക്കുന്നത്. മുംബൈ നായകന് ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്.

ഹാരി ഗര്‍ണിയുടെ പന്തില്‍ എല്‍ ബി ഡബ്ള്യുവില്‍ കുരുങ്ങി പുറത്തായ രോഹിത് ഡ്രെസ്സിംഗ് റൂമിലേക്ക് തിരിച്ചു നടന്ന് തുടങ്ങുമ്പോഴായിരുന്നു സംഭവം. അമ്പയറോട് ദേഷ്യത്തില്‍ സംസാരിച്ച രോഹിത് ഇതിനൊപ്പം തന്റെ ബാറ്റ് കൊണ്ട് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റമ്പില്‍ അടിയ്ക്കുകയായിരുന്നു.

മത്സരശേഷം തനിക്ക് നിയന്ത്രണം വിട്ടതായും താന്‍ കുറ്റം ചെയ്തതായും രോഹിത് തുറന്നു സമ്മതിക്കുകയും ചെയ്തു. ഇതാണ് രോഹിത്തിനുളള ശിക്ഷ ഇത്രയും ചെറുതാകാന്‍ കാരണം.

Latest Stories

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം