ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പുതിയ സെവാഗിനെ കിട്ടും: ഗവാസ്‌ക്കര്‍

ന്യൂഡല്‍ഹി: ടെസ്റ്റില്‍ ഓപ്പണറാകുന്നതോടെ രോഹിത്ത് ശര്‍മ്മ സെവാഗിന്റെ പിന്‍ഗാമിയാകുമെന്ന് ഇതിഹാസ താരം ഗവാസ്‌ക്കര്‍. ടെസ്റ്റില്‍ ഓപ്പണിംഗിന് ഇറങ്ങുമ്പോള്‍ ഷോട്ട് സെലക്ഷനില്‍ രോഹിത്ത് ശ്രദ്ധിക്കണമെന്നും ഗവാസ്‌ക്കര്‍ കൂട്ടിചേര്‍ത്തു. സ്വിംഗ് നേരിടുമ്പോഴുളള രോഹിത്തിന്റെ പതര്‍ച്ചയാണ് ഗവാസ്‌ക്കര്‍ സൂചിപ്പിക്കുന്നത്.

“നിശ്ചിത ഓവര്‍ ക്രിക്കറ്റും ടെസ്റ്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന വെള്ള പന്ത് അഞ്ചോവറുകള്‍ക്ക് അപ്പുറം സ്വിങ് ചെയ്യില്ല. എന്നാല്‍ ടെസ്റ്റില്‍ ഉപയോഗിക്കുന്ന ചുവന്ന പന്ത് 35-40 ഓവര്‍ കഴിഞ്ഞാലും സ്വിങ് ചെയ്യുമെന്ന് ഗവാസ്‌കര്‍ പറയുന്നു

സ്വിങ് ബൗളിങിനെതിരേ കളിക്കുമ്പോള്‍ രോഹിത് നേരത്തേ പതറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഷോട്ട് സെലക്ഷനില്‍ രോഹിത് ശ്രദ്ധിച്ചേ തീരൂ” ഗവാസ്‌ക്കര്‍ ഉപദേശിക്കുന്നു.

പന്തിന്റെ സ്വിങ് കൂടി മനസ്സിലാക്കി വേണം രോഹിത് ടെസ്റ്റില്‍ കളിക്കേണ്ടത്. ഷോട്ട് സെലക്ഷന്‍ കൃത്യമായാല്‍ അദ്ദേഹത്തിനു നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മാജിക്ക് ടെസ്റ്റിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ടെസ്റ്റില്‍ ഒരു മധ്യനിര ബാറ്റ്സ്മാനെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടുവരുന്നത് ഇതാദ്യമായല്ല. നേരത്തേ സെവാഗും മധ്യനിരയിലാണ് കരിയറിന്റെ തുടക്കത്തില്‍ കളിച്ചത്. പിന്നീട് ഓപ്പണറായതോടെയാണ് സെവാഗ് തന്റെ യഥാര്‍ത്ഥ ഫോം പുറത്തെടുത്തത്.

Latest Stories

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ