രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമിന്റെ ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്ദെയ്ക്കും വെള്ളിയാഴ്ച രാത്രി ഒരു ആണ്‍കുഞ്ഞ് പിറന്നു. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. അവര്‍ക്ക് സമൈറ എന്നൊരു മകളുണ്ട്. റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ മുംബൈയിലാണ് റിതിക കുട്ടിയ്ക്ക് ജന്മ്ം നല്‍കിയത്.

മാധ്യമപ്രവര്‍ത്തകന്‍ വിക്രാന്ത് ഗുപ്തയാണ് കുട്ടിയുടെ ജനന വാര്‍ത്ത പരസ്യമാക്കിയത്. ‘റിതികയ്ക്കും രോഹിത് ശര്‍മ്മയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നതിന് അഭിനന്ദനങ്ങള്‍! ക്യാപ്റ്റന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെര്‍ത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവിടെയുള്ള ആദ്യ ടെസ്റ്റിനായി ടച്ച് ആന്‍ഡ് ഗോ,’ ഗുപ്ത എക്‌സില്‍ കുറിച്ചു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യന്‍ ടീമിനൊപ്പം രോഹിത് യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും, കുട്ടിയുടെ ജനനത്തിനായി വിട്ടുനില്‍ക്കാനുള്ള തീരുമാനം താരം ബിസിസിഐയെ അറിയിച്ചിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ രോഹിത് നാട്ടില്‍ തുടരുന്നതിന്റെ ഉദ്ദേശ്യം പൂര്‍ത്തിയായതിനാല്‍ അവന്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചേക്കും. എന്നിരുന്നാലും, പരമ്പരയിലെ ആദ്യ മത്സരത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് സംശയാസ്പദമായി തുടരുന്നു.

നവംബര്‍ 22-ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഓപ്പണിംഗ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം സന്നാഹ മത്സരത്തിലാണ്. രോഹിതിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരിലൊരാള്‍ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി പരീക്ഷിക്കപ്പെടും.

അതേസമയം, രോഹിതിന്റെ അഭാവത്തില്‍ പേസറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയെ നായകന്‍ ആകുമെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീറും പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ