ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്

ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ചിടത്തോളം ഐ.പി.എൽ 2026 സീസൺ വലിയൊരു നിരാശയായിരുന്നു. ലീഗ് ഘട്ടത്തിന്റെ അവസാന മത്സരങ്ങളിൽ തുടർച്ചയായി തോറ്റ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായതോടെ, ടീമിൽ വലിയൊരു അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മുൻ ചെന്നൈ താരം എസ്. ബദ്രിനാഥ്, ഗെയ്‌ക്‌വാദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി സഞ്ജു സാംസണെ പുതിയ നായകനാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

ചെന്നൈ ടീമിന്റെ ക്യാപ്റ്റൻസി റുതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിംഗിനെ ബാധിക്കുന്നുണ്ടെന്നും, അദ്ദേഹം ഒരു മികച്ച ബാറ്റർ ആണെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയുന്നില്ലെന്നും ബദ്രിനാഥ് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുൻ ഇന്ത്യൻ താരം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

ഈ സീസണിൽ ഗെയ്‌ക്‌വാദിന്റെ പവർപ്ലേയിലെ സ്ട്രൈക്ക് റേറ്റ് വളരെ കുറവാണ്. 14 മത്സരങ്ങളിൽ നിന്ന് 337 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ക്യാപ്റ്റൻ എന്ന സമ്മർദ്ദം അദ്ദേഹത്തിന്റെ ബാറ്റിംഗിനെ സാരമായി ബാധിക്കുന്നുണ്ടെന്നും ബദ്രിനാഥ് നിരീക്ഷിക്കുന്നു. സഞ്ജു സാംസൺ മികച്ചൊരു ക്യാപ്റ്റനാണെന്നും, ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ബദ്രിനാഥ് പറയുന്നു. 2025-ൽ 18 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയ സഞ്ജു, ടീമിലെ ടോപ്പ് സ്കോറർ കൂടിയാണ്.

എം.എസ്. ധോണിയിൽ നിന്ന് ചുമതലയേറ്റ ശേഷം നയിച്ച 33 മത്സരങ്ങളിൽ 14 എണ്ണത്തിൽ മാത്രമാണ് ചെന്നൈയ്ക്ക് ജയിക്കാൻ കഴിഞ്ഞത്. ഇത് തീർത്തും ശരാശരി പ്രകടനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗെയ്‌ക്‌വാദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്നത് അദ്ദേഹത്തെ തരംതാഴ്ത്തലല്ല, മറിച്ച് ടീമിനും താരത്തിനും കൂടുതൽ ഗുണം ചെയ്യുമെന്നാണ് ബദ്രിനാഥ് വാദിക്കുന്നത്. സച്ചിൻ തെണ്ടുൽക്കറെപ്പോലെയുള്ള ഇതിഹാസതാരങ്ങൾ പോലും ക്യാപ്റ്റൻസി സമ്മർദ്ദത്തിൽ ബാറ്റിംഗ് മികവ് കുറഞ്ഞ അനുഭവമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്യാപ്റ്റൻസി ഭാരമില്ലാതെ കളിച്ചാൽ ഗെയ്‌ക്‌വാദിന് പഴയ ഫോമിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Latest Stories

ഐപിഎലിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; ആരാധകർ നിരാശയിൽ

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ

'അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു'; രമേഷ് പിഷാരടി എംഎൽഎ