ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അയാള്‍ വീണ്ടും ഏകദിന പരമ്പരയ്ക്ക്; വിന്‍ഡീസിന് എതിരെ അപ്രതീക്ഷിത താരം

വെസ്റ്റിന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഓള്‍റൗണ്ടര്‍ റിഷി ധവാനെ ഉള്‍പ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിനു തുണയാവുന്നത്.

2016 ല്‍ എംഎസ് ധോണി ക്യാപ്റ്റനായിരിക്കെയായിരുന്നു റിഷിയുടെ അരങ്ങേറ്റം. ഇന്ത്യക്കു വേണ്ടി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും താരം കളിക്കുകയും ചെയ്തു. ഇതേ വര്‍ഷം സിംബാബ്‌വെയ്ക്കെതിരേയായിരുന്നു റിഷിയുടെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരം.

31 കാരനായ റിഷി മൂന്ന് ഏകദിനത്തില്‍ നിന്നും നേടിയത് വെറും 12 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ ഒമ്പതു റണ്‍സും. ടി20യിലാവട്ടെ ഒരു കളിയില്‍ നേടിയത് ഒരു റണ്‍സ് മാത്രമാണ്. ബോളിംഗിലേക്കു വന്നാല്‍ ഏകദിനത്തിലും ടി20യിലുമായി ഓരോ വിക്കറ്റുകളാണ് റിഷിക്കു ലഭിച്ചത്.

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിന്റെ ക്യാപ്റ്റനായി താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ 458 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം 17 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ