"ഈ ഫാഫും കോഹ്‌ലിയും ചേർന്നാൽ മാസ് ഡാ, ദൈവത്തിൻറെ പോരാളികൾ പതിവ് തെറ്റാതെ തോറ്റു ; ബാംഗ്ലൂരിന് തകർപ്പൻ ജയം

ഈ സീസണിലെ ആവേശ മത്സരങ്ങളുടെ നിലയിലായിരുന്നു മുംബൈ- ബാംഗ്ലൂർ പോരാട്ടത്തെ ആരാധകർ കണ്ടിരുന്നത്. എന്നാൽ വൺ സൈഡ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്ത നായകൻ ഫാഫും സൂപ്പർ താരം കോഹ്‌ലിയും ചേർന്നാണ് വിജയം എളുപ്പമാക്കിയത്. ഫാഫ് 73 റൺസ് നേടിയപ്പോൾ കോഹ്ലി 82 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫാഫിനെ കൂടാതെ ദിനേശ് കാർത്തിക്കിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. വിജയവരകടക്കുമ്പോൾ മാക്സ്വെല് 12 ആയിരുന്നു കോഹ്‌ലിക്ക് കൂട്ട്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ 100 റൺസ് പോലും നേടില്ല എന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് 171ൽഎത്തിയത് . തുടക്കത്തില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ മുംബൈയെ അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ അർദ്ധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. ബാംഗ്ലൂരിന്റെ അച്ചടക്കമുള്ള ബോളിങ്ങിന് മുന്നിൽ മുംബൈ തകർന്നടിഞ്ഞു . 5.2 ഓവറിനിടെ 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മുംബൈക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ഇഷാൻ കിഷൻ 10 രോഹിത് 1 കാമറൂൺ ഗ്രീൻ 5 എന്നിവർ വേഗം പുറത്തായപ്പോൾ തിലക് വർമ്മ ക്രീസിലെത്തി. ടി20 യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ സൂര്യകുമാർ മികച്ച ഇന്നിംഗ്സ് കളിക്കുമെന്ന് തോന്നിക്കുന്നതിടെ സ്കൈ 15 വീണു.

എന്നാൽ തിലക് വർമ്മ മുംബൈയുടെ ഹീറോ ആയി . തോറ്റെങ്കിലും അയാൾക്ക് നന്ദി പറയുകയിരിക്കും മുംബൈ ഇന്ത്യൻസ് ആരാധകർ. അയാൾ ഇല്ലായിരുന്നെങ്കിൽ ആദ്യ കളിയിൽ ഒന്നും പൊരുതാൻ പോലും ആകാതെ തങ്ങളുടെ ടീം നിൽക്കും എന്നവർക്ക് അറിയാം. അയാൾ ക്രീസിലെത്തിയപ്പോൾ ഉള്ള അപകട അവസ്ഥയിൽ നിന്ന് പൊരുത്തനാകുന്ന ഒരു സ്കോറിലേക്ക് എത്തിച്ചത് യുവതാരം തിലക് വർമ്മയാണ്. 46 പന്തിൽ 84 റൺസാണ് തിലക് നേടിയത്. കടുത്ത ആരാധകർ പോലും എത്തില്ല എന്നുകരുതിയ 171/ 7 എന്ന നിലയിൽ എത്തിച്ചതിൽ വഹിച്ച പങ്ക് വലുതായിരുന്നു.

ഈ പിച്ചിൽ തന്നെ ഞാൻ കളിച്ച് കാണിക്കാം എന്ന രീതിയിൽ ബാറ്റ് ചെയ്ത തിലക് വർമ്മ ഒരു പേടിയുമില്ലാതെ തന്റെ സ്ഥിരം ശൈലിയിൽ കളിച്ചപ്പോൾ 100 പോലും കടക്കില്ല എന്ന് കരുതിയ ടീം സ്കോർ 171 ൽ എത്തിയത്. വിക്കറ്റുകൾ ഇല പോലെ കൊഴിഞ്ഞപ്പോഴും പാറ പോലെ ഉറച്ചുനിന്ന തിലകിന് സ്വൽപ്പം പിന്തുണ കൊടുത്തത് നെഹാൽ വധേരയും (21 ) അർഷാദ് ഖാൻ 15(9 ) ആയിരുന്നു. ബാക്കി താരങ്ങൾ ആരും മികച്ച പ്രകടനം പുറത്തെടുക്കാത്തപ്പോൾ പ്രത്യേകിച്ച് ലേലത്തിൽ കോടികൾ വാരിയവർ ഒകെ നിരാശപെടുത്തിയപ്പോൾ തിലക് വർമ്മ മുംബൈയുടെ ഭാഗ്യനക്ഷത്രമായി. ബാംഗ്ലൂരിനായി കരൺ ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാക്കി പന്തെറിഞ്ഞ എല്ലാ ബോളറുമാരും ഓരോ വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിംഗിൽ സ്വന്തം സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കുന്ന രീതി മുംബൈക്ക് ബാംഗ്ലൂർ കാണിച്ചുകൊടുത്തു. ഫാഫ്- കോഹ്ലി സഖ്യത്തെ പരീക്ഷിക്കാൻ മുംബൈക് ആയില്ല. തുടക്കത്തിൽ ഫാഫ് ആയിരുന്നു കൂടുതൽ ആക്രമണകാരി .

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്