പഞ്ചാബിനെ അതിജീവിച്ച് ആര്‍സിബി പ്ലേ ഓഫില്‍

ഐപിഎല്ലില്‍ വിരാട് കോഹ്ലിക്കും ആരാധകര്‍ക്കും ആഹ്ലാദം. കടുത്ത പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (16 പോയിന്റ്) പ്ലേ ഓഫ് ഉറപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ആര്‍സിബി പ്ലേ ഓഫില്‍ കടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ടീം ഏഴ് വിക്കറ്റിന് 164 റണ്‍സെടുത്തു. ചേസ് ചെയ്ത പഞ്ചാബ് കിങ്‌സിന് 158/6 എന്ന സ്‌കോറിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ 10 പോയിന്റ് മാത്രമുള്ള പഞ്ചാബിന്റെ മുന്നോട്ടുപോക്ക് ഏറെക്കുറെ അവസാനിച്ചു.

ഗ്ലെന്‍ മാകസ്‌വെല്ലിന്റെ 57 (33 പന്തില്‍, മൂന്ന് ഫോര്‍, നാല് സിക്‌സ്) അര്‍ദ്ധ ശതകവും യുസ്‌വേന്ദ്ര ചഹാലിന്റെ (3 വിക്കറ്റ്) ഉശിരന്‍ സ്പിന്‍ ബോളിംഗുമാണ് റോയല്‍ ചലഞ്ചേഴ്‌സിന് ഉജ്ജ്വല ജയമൊരുക്കിയത്. ദേവദത്ത് പടിക്കലും (40) ക്യാപ്റ്റന്‍ വിരാട് കോഹ്ലി (25) തരക്കേടില്ലാതെ സംഭാവന നല്‍കി. ബോളര്‍മാരില്‍ ചഹാലിന് പുറമെ, ഹര്‍ഷല്‍ പട്ടേലും ജോര്‍ജ് ഗാര്‍ട്ടനും ഓരോ വിക്കറ്റ് വീതം പിഴുത് പഞ്ചാബിന് കൂച്ചുവിലങ്ങിടാന്‍ ആര്‍സിബിയെ സഹായിച്ചു.

ചേസ് ചെയ്ത പഞ്ചാബ് ശക്തമായ നിലയില്‍ നിന്നാണ് തോല്‍വിയേറ്റി വാങ്ങിയത്. ക്യാപ്റ്റന്‍ കെ. എല്‍. രാഹുലും മായങ്ക് അഗര്‍വാളും തകര്‍ത്തു കളിച്ചു. 39 റണ്‍സുമായി, പതിനൊന്നാം ഓവറില്‍ ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ രാഹുല്‍ പുറത്താകുമ്പോള്‍ പഞ്ചാബ് കിങ്‌സിന്റെ സ്‌കോര്‍ 91 എത്തിയിരുന്നു. തുടര്‍ന്നുവന്ന നിക്കോളസ് പൂരന്‍ (3) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. പക്ഷേ, നന്നായി കളിച്ചുകൊണ്ടിരുന്ന മായങ്കിനെ (57, 6 ഫോര്‍, രണ്ട് സിക്‌സ്) ചഹാല്‍ വീഴ്ത്തിയതോടെയാണ് പഞ്ചാബ് ശരിക്കു കളികൈവിട്ടു തുടങ്ങിയത്. പിന്നാലെ സര്‍ഫ്രാസ് ഖാനെ (0)ക്ലാസിക്ക് പന്തിലൂടെ ചഹാല്‍ ബൗള്‍ഡാക്കി.

തുടര്‍ന്ന് എയ്ദന്‍ മര്‍ക്രാം (20), ഷാരൂഖ് ഖാന്‍ (16), മോയ്‌സസ് ഹെന്റിക്വസ് (12 നോട്ടൗട്ട്) എന്നിവരെല്ലാം പരിശ്രമിച്ചെങ്കിലും ആര്‍സിബിയുടെ സ്‌കോര്‍ മറികടക്കാന്‍ പഞ്ചാബിന് സാധിച്ചില്ല. നേരത്തെ, പഞ്ചാബ് ബോളര്‍മാരില്‍ ഹെന്റിക്വസും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ പ്ലേയര്‍ ഓഫ് ദ മാച്ച്‌

Latest Stories

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍