കെ.ജി.എഫ് പോയാൽ ഊതി വീർപ്പിച്ച ബലൂൺ മാത്രമാണോ ആർ.സി.ബി ബാറ്റിംഗ്, പലരും താത്പര്യമില്ലാതെ കളിക്കുന്നത് പോലെ തോന്നുന്നു

ക്ലബ് ഫുട്‍ബോളിൽ ലോകം മുഴുവൻ ആരാധകരുള്ള ടീമുകളാണ് റയൽ മാഡ്രിഡും ബാഴ്‌സയും. ഈ ടീമുകൾ കാലാകാലങ്ങളിൽ ക്ലബ് ഫുട്‍ബോൾ ലോകം മാറി മാറി ഭരിച്ച നാളുകളിൽ അവരെ അതിന് സഹായിച്ചത് വ്യക്തികത മികവിനേക്കാൾ ടീം എന്ന നിലയിൽ അവർ തമ്മിലുള്ള ഒത്തൊരുമ ആയിരുന്നു. ബാഴ്‌സയ്ക്ക് അത് എം.എസ്.എൻ (മെസി, നെയ്മർ , സുവാരസ് ) സഖ്യം ആണെങ്കിൽ റയലിന് അത് ബി.ബി.സി (ബെൻസിമ, ബെയ്ൽ, റൊണാൾഡോ) സഖ്യമായിരുന്നു. ക്രിക്കറ്റിൽ ഇത്തരം കൂട്ടുകെട്ടുകൾ അന്തരാഷ്ട്ര ക്രിക്കറ്റ് തലത്തിൽ ഉണ്ടായെങ്കിലും ഇത്തരത്തിലുള്ള ലീഗുകൾ അത് ഇല്ലായിരുന്നു, അതിനൊരു മാറ്റമാണ് ബാംഗ്ലൂരിന്റെ കെ.ജി.എഫ്(കോഹ്ലി ഫാഫ് ഡ്യൂ പ്ലെസിസ്, മാക്‌സ്‌വെൽ)  സഖ്യം കൊണ്ടുവന്നത് .

ഈ ടൂർണമെന്റിൽ ആർ സി ബി ബാറ്റിങിന്ററെ ആകർഷണീയ ഘടകം എന്നത് തന്നെ മൂവരും ചേർന്നുള്ള ബാറ്റിംഗ് തന്നെ, ഒരാൾ പോയാൽ ഒരാൾ ഉണ്ടെന്ന അവസ്ഥ. കോഹ്‌ലിയും, ഫാഫും, ഈ സീസണിൽ ടീമിനെ പല അപകട ഘട്ടത്തിൽ നിന്നും രക്ഷിച്ചു. എന്നാൽ ബോളറുമാർ നിലവാരം കുറഞ്ഞതിനാൽ അവസാന 2 മത്സരങ്ങളിലും ആർ സി ബി തോറ്റു. എല്ലാവരും ബോളറുമാരെ തെറി പറയുമ്പോൾ രക്ഷപ്പെടുന്നത് ആർ. സി.ബിയുടെ മറ്റ് ബാറ്റ്‌സ്മാന്മാരാണ്.

ഇന്നത്തെ കളി അവർ ഊതി വീർപ്പിച്ച ബലൂൺ ആണെന്നതിന് ഉദാഹരണം കാണാൻ ആയി. തുടക്കത്തിൽ മികച്ച രീതിയിൽ കളിച്ച് തുടങ്ങിയ ഫാഫ്- കോഹ്ലി സഖ്യം പതിവുപൊലെ സ്കോർ ഉയർത്തി. ഫാഫ് (22) പുറത്തായ ശേഷം കോഹ്‌ലിക്ക് കൂട്ടായി എത്തിയത് മഹിപാൽ ലോംറോർ (26) താരം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അര്ധ സെഞ്ച്വറി പിന്നിട്ട കോഹ്ലി പുറത്തായ ശേഷം ആകെ ആർ സി ബി യെ രക്ഷിക്കാൻ ഉണ്ടായിരുന്നത് മാക്‌സ്‌വെൽ (24) മറ്റ് താരങ്ങൾ പിന്തുണ കൊടുക്കാതിരുന്നത് താരത്തെ ബാധിച്ചു. ഒരു മധ്യനിര ബാറ്റ്‌സ്മാനും വാലറ്റ നിറയ്ക്കും ഒരു തരത്തിലും ആർ സി ബിയെ രക്ഷിക്കാൻ ആയില്ല.

റൺ മല പിറക്കുന്ന ബാംഗ്ലൂർ സ്റ്റേഡിയത്തിൽ അവസാനം 174 റൺസ് എടുത്തത് തന്നെ ഭാഗ്യത്തിന് ആയിരുന്നു. ചുരുക്കി പറഞ്ഞാൽ പ്രമുഖന്മാർ പോയാൽ ഊതി വീർപ്പിച്ച ബലൂൺ തന്നെയാണ് ആർ സി ബി ബാറ്റിംഗ്.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും