IPL 2025: ഇവന്‍ എന്താണീ കാണിച്ചുകൂട്ടുന്നത്, പറ്റില്ലെങ്കില്‍ നിര്‍ത്തി പോടാ, ഔട്ടായാല്‍ അദ്ദേഹം ഇപ്പോഴും എന്നെ വഴക്കുപറയും, വെളിപ്പെടുത്തി ആര്‍ അശ്വിന്‍

ഐപിഎലില്‍ കഴിഞ്ഞ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തിയ താരമാണ്‌ രവിചന്ദ്രന്‍ അശ്വിന്‍. 9.75 കോടിക്കാണ് അശ്വിനെ ചെന്നൈ മാനേജ്‌മെന്റ് തങ്ങളുടെ ടീമിലെത്തിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അശ്വിന്‍ നിലവില്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ഐപിഎലില്‍ ഈ സീസണില്‍ ഇംപാക്ടുളള ബോളിങ് പ്രകടനമൊന്നും അശ്വിന് ഇതുവരെ കാഴ്ചവയ്ക്കാനായിട്ടില്ല. ബാറ്റിങ്ങിലാവട്ടെ രാജസ്ഥാന്‍ ടീമിലായിരുന്ന സമയത്ത് വലിയ അവസരങ്ങള്‍ ലഭിച്ചെങ്കില്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ ഒതുങ്ങിപ്പോവുകയും ചെയ്തു.

അതേസമയം ബാറ്ററായി ഇറങ്ങി പെട്ടെന്ന് ഔട്ടായാല്‍ തന്നെ ഇപ്പോഴും പിതാവ് ശാസിക്കാറുണ്ടെന്ന് പറയുകയാണ് അശ്വിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറയുന്നത്. “ഞാന്‍ ഔട്ടായാല്‍ അച്ഛന്‍ ഇപ്പോഴും ശാസിക്കാറുണ്ട്. എന്റെ മാതാപിതാക്കള്‍ എന്നെ ശകാരിക്കും. സ്‌നേഹം മാത്രമുളള ഒരു സ്ഥലത്ത് നിന്നാണ് ആ വിമര്‍ശനം വരുന്നതെങ്കില്‍ അത് എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പൊതുവെ ആരും തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

സത്യം പറഞ്ഞാല്‍ ട്രോളുകളില്‍ ഞാന്‍ വിഷമിക്കുന്നില്ല. ആളുകള്‍ നിങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നിങ്ങളുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കുന്നുവെങ്കില്‍ അത് നല്ല അര്‍ഥമുളള ഒരു നിലപാടില്‍ നിന്നാകാം. നമുക്ക് അതിനെ സൃഷ്ടിപരമായ വിമര്‍ശനമായി കണക്കാക്കാം. പക്ഷേ കുറച്ച് ആളുകള്‍, അവര്‍ നിങ്ങളെ പിന്തുടരുമ്പോള്‍ അത് വെറും വിഷമാണ്, അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'