രഞ്ജി ട്രോഫി: ആ ഒരു റണ്‍ തുണയായി, വീരോചിത സമനിലയുമായി കേരളം സെമിയില്‍

രഞ്ജി ട്രോഫി വീരോചിത സമനിലയുമായി കേരളം സെമിയില്‍. നാലാം ദിനം 100-2 എന്ന നിലയില്‍ 399 റണ്‍സ് വിജയലക്ഷ്യത്തിനായി ക്രീസിലിറങ്ങിയ കേരളം സമനില തെറ്റാതെ ഒന്നാം ഇന്നിംഗ്‌സിലെ ഒരു റണ്‍സ് ലീഡിന്റെ കരുത്തില്‍ സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു. സ്‌കോര്‍ ജമ്മു കശ്മീര്‍: 280, 399, കേരളം: 281, 291-6.

അസാധ്യമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം സമനിലക്കായാണ് കളിച്ചത്. മധ്യനിരയുടെ തകര്‍ച്ച ഇടക്ക് കേരളത്തെ ഉലച്ചെങ്കിലും സല്‍മാന്‍ നിസാറും മുഹമ്മദ് അസറുദ്ദീനും പ്രതിരോധിച്ചു നിന്നതോടെ ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്ത് കേരളം വീരോചിത സമനില പിടിച്ച് സെമിയിലേക്ക് മുന്നേറി.

രഞ്ജി ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേരളം സെമിയിലെത്തുന്നത്. 2018-2019 സീസണിലായിരുന്നു രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി സെമിയിലെത്തിയത്. 2017-18 സീസണിലായിരുന്നു കേരളം ആദ്യമായി ക്വാര്‍ട്ടര്‍ കളിച്ചത്.

ഈ മാസം 17ന് തുടങ്ങുന്ന സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടാം സെമിയില്‍ മുംബൈ വിദര്‍ഭയെ നേരിടും.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും