IPL 2025: രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി, കോച്ചും ഈ സൂപ്പര്‍താരവും ഇനി ടീമിന് വേണ്ടി കളിക്കില്ല, ഇനി ഏതായാലും അടുത്ത കൊല്ലം നോക്കാമെന്ന് ആരാധകര്‍

ഐപിഎല്‍ 2025ല്‍ ബാക്കിയുളള മത്സരങ്ങള്‍ക്കായി ഒരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന് വീണ്ടും തിരിച്ചടി. ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായെങ്കിലും ഇനിയുളള മത്സരങ്ങള്‍ വിജയിച്ച് സീസണ്‍ പൂര്‍ത്തികരികാനുളള ശ്രമങ്ങളിലായിരുന്നു അവര്‍. ഐപിഎലില്‍ ഇത്തവണ 12 കളികളില്‍ മൂന്ന് ജയവും ഒമ്പത് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍. അതേസമയം ടീമിന്റെ പ്രധാനപ്പെട്ട രണ്ട് പേരാണ് ഇനി ഈ സീസണില്‍ റോയല്‍സിനായി ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ഐപിഎല്‍ നിര്‍ത്തിവച്ചതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ ബോളിങ് കോച്ച് ഷെയ്ന്‍ ബോണ്ട് ഇനി ഈ സീസണില്‍ ടീമിനൊപ്പമുണ്ടാവില്ല. ഇനി രണ്ട് മത്സരങ്ങളാണ് രാജസ്ഥാന് ബാക്കിയുളളത്. രണ്ട് കളികള്‍ക്ക് മാത്രമായി മുന്‍ ന്യൂസിലന്‍ഡ് താരം വരേണ്ട ആവശ്യം നിലവില്‍ ഇല്ല. ഷെയ്ന്‍ ബോണ്ടിന് പുറമെ രാജസ്ഥാന്‍ റോയല്‍സിന്റെ ഫിനിഷര്‍ ബാറ്റര്‍ ഷിമ്‌റോണ്‍ ഹെറ്റ്‌മെയറും ഇനി ഈ സീസണില്‍ കളിക്കില്ല.

ആര്‍ആറിനായി ഇത്തവണ കാര്യമായ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ ഹെറ്റ്‌മെയറിന് സാധിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ താരത്തിനെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ വന്നിരുന്നു. കഴിഞ്ഞ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ നിലനിര്‍ത്തുകയായിരുന്നു. മാനേജ്‌മെന്റ് വലിയ പ്രതീക്ഷയര്‍പ്പിച്ച് ടീമിലെടുത്ത താരങ്ങള്‍ തിളങ്ങാതെ പോയതാണ് ഇത്തവണ രാജസ്ഥാന് ടൂര്‍ണമെന്റില്‍ വലിയ തിരിച്ചടിയുണ്ടാവാന്‍ കാരണമായത്.

Latest Stories

IND vs ENG: 'സിറാജ് മൂന്ന് സിക്സറുകൾ അടിച്ച് മത്സരം ജയിപ്പിക്കുമെന്ന് അദ്ദേഹം കരുതി'; ലോർഡ്‌സ് ടെസ്റ്റിനിടെയിലെ സംഭാഷണം വെളിപ്പെടുത്തി അശ്വിൻ

സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം

സ്‌കൂളില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത് ചെരുപ്പ് എടുക്കുന്നതിനിടെ; അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചില്ല

ആന്ദ്രെ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

'അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ തയാർ '; ആയത്തുള്ള അലി ഖമേനി

1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്

ചാണകം പുരണ്ട നഖങ്ങളുമായി ദേശീയ അവാർഡ് സ്വീകരിച്ചു, സംഭവിച്ചത് പറഞ്ഞത് നിത്യ മേനോൻ

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി; നിമിഷപ്രിയയുടെ മോചനത്തിൽ ശുഭപ്രതീക്ഷയെന്ന് സൂചന

സൗബിന് മാത്രം സാധിക്കുന്ന കാര്യമാണത്, മറ്റാർക്കുമില്ലാത്ത ആ പ്രത്യേകത അദ്ദേഹത്തിനുണ്ട്, പുകഴ്ത്തി പൂജ ഹെ​ഗ്ഡെ