രാഹുലിന് പകരം ഇഷാനല്ല, സഞ്ജു കളിക്കും; കാരണങ്ങള്‍ രണ്ട്

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കെ.എല്‍ രാഹുലിന് പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായതിനാല്‍ പകരം ആര് എന്നതാണ് ഉയരുന്ന ചോദ്യം. സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനിലേക്ക് അവസരം ലഭിക്കുമോ എന്ന ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ ഇന്ത്യന്‍ ക്യാമ്പില്‍നിന്നു വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് രാഹുലിന് പകരം ഇഷാന്‍ കിഷനെ ഇറക്കുമെന്നാണ് അറിയുന്നത്. ഇപ്പോഴിതാ ഇഷാനെയല്ല സഞ്ജുവിനെയാണ് ഇറക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം പിയൂഷ് ചൗള.

ഏകദിനത്തിലെ നിലവിലെ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ രാഹുലിനു പകരം ഇഷാന്‍ കിഷന്‍ തന്നെയായിക്കും പ്ലെയിംഗ് ഇലവനിലേക്കു വരുന്നത്. പക്ഷെ ഇഷാന്‍ ഓപ്പണിംഗിലേക്കു വരികയാണെങ്കില്‍ ടീം കോമ്പിനേഷനില്‍ ഇന്ത്യക്കു ചില വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായി വരും.

പക്ഷെ ഐസിസിയുടെ ഏകദിന ലോകകപ്പ് ഇത്രയും അടുത്തെത്തിനില്‍ക്കവെ നമ്മള്‍ ടീം കോമ്പിനേഷനില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുന്നതായിരിക്കും നല്ലത്. ഈ കാരണത്താല്‍ തന്നെ സഞ്ജു സാംസണിനു പ്ലെയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു. കാരണം ഓപ്പണിംഗിലാണ് ഇഷാന്‍ ബെസ്റ്റ്. മധ്യനിരയില്‍ താരത്തിന്റേത് മോശം റെക്കോഡാണ്- പിയൂഷ് ചൗള പറഞ്ഞു.

അതേസമയം, പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടീമില്‍ റിസര്‍വ് താരമായി ഉള്‍പ്പെട്ട സഞ്ജുവിന് പ്ലെയിംഗ് ഇലവനിലേക്ക് പ്രമോഷന്‍ കിട്ടില്ല. നിലവില്‍ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കെ.എല്‍.രാഹുലിന് കളിക്കാനാവാത്തത്. രാഹുല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായാല്‍ മാത്രമാണ് രാഹുലിന് പകരം താരത്തെ സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്താനാവുക.

രോഹിത്തും ഗില്ലും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്താല്‍ മധ്യനിരയിലാവും ഇഷാന് സ്ഥാനം. നാലാം മ്പരില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങിയേക്കും. സെപ്റ്റംബര്‍ രണ്ടിനാണ് പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം. നാലിന് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ നേരിടും.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

Latest Stories

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ