ദ്രാവിഡ് സ്‌പെഷ്യലായി ഒന്നും തന്നെ കൂട്ടി ചേര്‍ക്കാന്‍ കഴിയാത്ത യാഥാസ്ഥിതികന്‍

രാജ് എസ്കെ

സത്യത്തില്‍ രാഹുല്‍ ഒരു മോശം ക്യാപ്റ്റന്‍ ആണെന്നതും രാഹുല്‍ ദ്രാവിഡ് പരിശീലകനായി പ്രത്യേകിച്ച് സ്‌പെഷ്യല്‍ ആയി ഒന്നും തന്നെ കൂട്ടി ചേര്‍ക്കാന്‍ കഴിയാത്ത യാഥാസ്ഥിതികന്‍ ആണെന്നതും ഗാംഗുലി-കോഹ്ലി പ്രസ്‌നം ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട് എന്നതൊക്കെ ഒരു യാഥാര്‍ഥ്യമാണെങ്കിലും, താരതമ്യേനെ സൗത്ത് ആഫ്രിക്കയുടെ യുവനിരയോട് പൊരുതാന്‍ പോലുമാവാതെ ഇന്ത്യ വഴങ്ങിയ പരാജയത്തില്‍ വലിയ അത്ഭുതമൊന്നുമില്ല.

ബോളിംഗ് ലൈനെപ്പിലെ പേരുകള്‍ കണ്ടപ്പോള്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയിലും ഇതൊക്കെ പ്രതീക്ഷിതമായിരുന്നു. 2019 ലോക കപ്പിന് ശേഷം ഇന്ത്യ കളിച്ചത് 3 സേന ടൂറുകളാണ്. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെ. മൂന്നു ടൂറുകളിലായി 8 മത്സരത്തില്‍ നിന്ന് 1 വിജയം മാത്രമേ നമുക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതില്‍ നിന്ന് നമ്മുടെ ഏകദിന ടീം എത്രത്തോളം വീക്ക് ആണെന്നത് മനസിലാക്കാം.

IND vs SA ODI: India's Predicted Playing XI For The First ODI

345+ ഡിഫന്‍ഡ് ചെയ്യാനോ, തുടര്‍ച്ചയായി 370+ റണ്‍സ് വഴങ്ങുകയും ചെയ്യുന്നതുമായ അവസ്ഥ നോക്കുമ്പോള്‍ നമ്മുടെ ബോളിംഗ് നിര ലോകത്തില്‍ വെച്ചേറ്റവും മോശം ഏകദിന ബോളിംഗ് യൂണിറ്റ് ആണെന്നത് തിരിച്ചറിയാം. ഇക്കാലയളവില്‍ ഏറ്റവുമധികം ഇക്കണോമി റേറ്റ് ഉള്ളതും ഇന്ത്യന്‍ ബോളേഴ്സിനാണെന്നത് ഓര്‍ക്കുക. ഇതിന്റെ കൂടെ പവര്‍പ്ലേ ഉപയോഗയ്യാന്‍ കഴിവുള്ള ഓപ്പണേഴ്‌സിന്റെയും അവസാന 10 ഓവറുകളില്‍ ആളിക്കത്താന്‍ കഴിയുന്ന ഫിനിഷേഴ്‌സിന്റെയും അഭാവം കൂടിയാവുമ്പോള്‍ 2007 ലോക കപ്പിന് ശേഷം സര്‍വ്വമേഘലയിലും പരാജയമാവുന്ന ഒരു ഏകദിന ടീമിനെ നമുക്ക് കിട്ടും.

ICC ODI Rankings: Virat Kohli's Ind moves to No. 2, Eng still No. 1, NZ 3rd

ഇതിനെ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യയില്‍ വെച്ച് നടക്കാന്‍ പോവുന്ന ഏകദിന ലോക കപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്താവുക എന്ന വന്‍വെല്ലുവിളിയാവും ഈ ടീം അഭിമുഖീകരിക്കേണ്ടി വരുക. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഏകദിനത്തിലെ തുടര്‍ തോല്‍വികള്‍ ഈ ടീമിന്റെ സെലക്ടെര്‍സിനെയോ മറ്റു അധികാരപ്പെട്ടവരെയോ ഏതെങ്കിലും രീതിയില്‍ ഇതുവരെ ബാധിച്ചിട്ടില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഭുവിയോ അശ്വിനോ ചാഹറോ ജയന്ത് യാദവോ ഒന്നും ഈ സ്‌ക്വാഡില്‍ ഉണ്ടാവുമായിരുന്നില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍